Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഹാർ മുഖ്യമന്ത്രി നീതീഷ്​ കുമാർ തന്നെ; ഗവർണറെ കാണും
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാർ മുഖ്യമന്ത്രി...

ബിഹാർ മുഖ്യമന്ത്രി നീതീഷ്​ കുമാർ തന്നെ; ഗവർണറെ കാണും

text_fields
bookmark_border

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ്​ സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും.

ഞായറാഴ്​ച ഉച്ചക്ക്​ ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച്​ എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാർ ബിഹാർ മുഖ്യമ​ന്ത്രിയായി സ്​ഥാനമേൽക്കുക.

എൻ.ഡി.എ യോഗത്തിന്​ മുമ്പുചേർന്ന യോഗത്തിൽ നിതീഷ്​ കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.നിതീഷ്​ കുമാർ വെള്ളിയാഴ്​ച ഗവർണർക്ക്​ രാജിക്കത്ത്​ നൽകിയിരുന്നു.

എൻ.ഡി.എയിൽ ജെ.ഡിയു​വി​െൻറ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്​ട്രീയ​ അനിശ്ചിതത്വം ഉടലെടുത്തിരുന്നു​. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ജെ.ഡി.യുവിന്​ തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ്​ ലഭിച്ചത്​. മുൻവർഷത്തെ അപേക്ഷിച്ച്​ വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്​തു. 125 സീറ്റുകളാണ്​ എൻ.ഡി.എ നേടിയത്​. 243 അംഗ നിയമസഭയിൽ 122ആണ്​ കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 73സീറ്റുകൾ ബി.ജെ.പി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarNDABihar Chief MinisterBihar Election 2020JDU
News Summary - Nitish Kumar Set To Become Bihar Chief Minister
Next Story