എൻ.ഡി.എയിലേക്ക് മടങ്ങുമെന്ന വാർത്ത അസംബന്ധം -നിതീഷ് കുമാർ
text_fieldsപട്ന: ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിലേക്ക് (എൻ.ഡി.എ) മടങ്ങുമെന്ന വാർത്തകൾ അസംബന്ധമാണെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ‘ഇൻഡ്യ’ മുന്നണി ശക്തിപ്പെടുത്തലാണ് തന്റെ പ്രധാന പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. നല്ല പ്രധാനമന്ത്രിയാകാനുള്ള എല്ലാ ഗുണങ്ങളും തനിക്കുണ്ടെന്നതരത്തിൽ ചില സഹപ്രവർത്തകർ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അവരോട് നേരത്തെതന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിതീഷ് വ്യക്തമാക്കി. ബിഹാറിലെ മന്ത്രിസഭാ വികസനത്തെ കുറിച്ച് ഉപ മുഖ്യമന്ത്രി തേജസ്വി യാദവിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

