Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നേരിടും -അമിത് ഷാ

text_fields
bookmark_border
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നേരിടും -അമിത് ഷാ
cancel

വൈശാലി (ബിഹാർ): ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നേരിടുമെന്ന് ബി.ജ െ.പി അധ്യക്ഷൻ അമിത് ഷാ. ബിഹാറിലെ വൈശാലിയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കുപ്രചരണങ്ങളും അവസാനിക്കുന്നു -അമിത് ഷാ പറഞ്ഞു. ബിഹാർ എൻ.ഡി.എയിൽ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പിയും ജെ.ഡി.യുവും വേർപിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.

ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ്​ കുമാർ പ്രഖ്യാപിച്ചിരുന്നു. നിതീഷിന്‍റെ പ്രസ്​താവന കേന്ദ്രസർക്കാറിന്​ കടുത്ത തിരിച്ചടിയായിരുന്നു​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nitish Kumar to lead NDA in upcoming Bihar polls-india news
Next Story