Top
Begin typing your search above and press return to search.
exit_to_app
exit_to_app
bihar election
cancel
Homechevron_rightNewschevron_rightIndiachevron_rightഒരൊറ്റ മുസ്​ലിം...

ഒരൊറ്റ മുസ്​ലിം എം.എൽ.എ പോലുമില്ലാതെ നിതീഷ്​ സർക്കാർ; ബിഹാറിൽ 68 വർഷത്തിനിടെ ഇതാദ്യം

text_fields
bookmark_border

പട്​ന: സ്വാതന്ത്ര്യലബ്​ധിക്കുശേഷം ഇതാദ്യമായി ഒ​െരാറ്റ മുസ്​ലിം എം.എൽ.എ പോലുമില്ലാതെ ബിഹാർ നിയമസഭയിലെ ഭരണസഖ്യം. എൻ.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയിൽ​ മുസ്​ലിം വിഭാഗത്തിൽനിന്ന്​ ഒരൊറ്റ എം‌.എൽ.‌എ പോലുമില്ല. സംസ്​ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനം വരും മുസ്​ലിംകൾ. ഇവരോടുള്ള എൻ.ഡി.എയുടെ അവഗണനയാണ്​ തെരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നതെന്ന്​ രാഷ്​ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഈ നാല്​ പാർട്ടികളിൽ ജെ.ഡി.യു മാത്രമാണ് 11​ മുസ്​ലിം സ്ഥാനാർഥികളെ നിർത്തിയത്​. എന്നാൽ, ഇവരെല്ലാം തോറ്റു. സോഷ്യലിസ്​റ്റ്​ മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ്​ കുമാർ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്യു​േമ്പാൾ ഒരു മുസ്​ലിം അംഗം പോലും ഇല്ലാ​െതയാകും മന്ത്രിസഭ​ രൂപീകരിക്കുക.

ലോക്​ ജനശക്തി പാർട്ടി ഒഴികെ എൻ.ഡി.എയിലില്ലാത്ത മറ്റു കക്ഷികൾക്കെല്ലാം മുസ്​ലിം സ്​ഥാനാർഥികളെ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്​. ആർ.ജെ.ഡിയിൽ 75 എം.എൽ.എമാരിൽ എട്ടുപേർ മുസ്​ലിംകളാണ്​. കോൺഗ്രസിന് 19ൽ നാല്​, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിൽ അഞ്ച്​, ഇടതുപാർട്ടികളിൽ 16ൽ ഒരാൾ എന്നിങ്ങനെ മുസ്​ലിം എം.എൽ.എമാരുണ്ട്​. ബഹുജൻ സമാജ് പാർട്ടിയുടെ ഏക എം‌.എൽ.‌എയും മുസ്​ലിംമാണ്.

സോഷ്യലിസ്​റ്റ്​ പാരമ്പര്യത്തിൽ ഉദയം ചെയ്​ത ജെ.ഡി.യുവിൽ മുസ്​ലിം എം.എൽ.എമാരില്ലാത്തത്​ വൻ തിരിച്ചടി തന്നെയാണെന്ന്​ 40 വർഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവർത്തിച്ച മുതിർന്ന സോഷ്യലിസ്​റ്റ്​ നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. 'ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്​. സീമാഞ്ചൽ, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗങ്ങൾ ഇതി​െൻറ ഉദാഹരണമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കു​േമ്പാഴും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ൽ ഭേദഗതി വരുത്തിയതിനെ കുറിച്ച്​ സംസാരിക്കു​േമ്പാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നു.

ജനരോഷവും ഭരണവിരുദ്ധതയും നേരിടുന്ന നിതീഷ്​ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറയും വർഗീയ ധ്രുവീകരണ പ്രസംഗങ്ങളിൽനിന്ന്​ ലാഭം കണ്ടെത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന്​ ന്യൂനപക്ഷങ്ങൾ വിലയിരുത്തി.​ അതിനാൽ തന്നെ അവർ നിതീഷിന്​ വോട്ട് ചെയ്തില്ല' -ശിവാനന്ദ് തിവാരി പറഞ്ഞു.

'ശ്രീകൃഷ്ണ സിൻഹക്ക്​ ശേഷം ഏറ്റവും കൂടുതൽ കാലം ബിഹാർ മുഖ്യമന്ത്രിയാകാനുള്ള ചരിത്രം സൃഷ്​ടിക്കുന്നതി​െൻറ വക്കിലാണ് നിതീഷ്​. ഒരു മുസ്​ലിം എം‌.എൽ.‌എ ഇല്ലാത്ത സഖ്യത്തിന് നേതൃത്വം നൽകിയ വ്യക്തിയെന്ന നിലയിലും അദ്ദേഹം ചരിത്രത്തി​െൻറ ഭാഗമാകും' -ശിവാനന്ദ് തിവാരി കൂട്ടിച്ചേർത്തു.

ജെ.ഡി.യുവി​െൻറ ഉദ്​ഭവവും വളർച്ചയും പ്രത്യയശാസ്ത്രവുമെല്ലാം ഒരിക്കലും ബി.ജെ.പിയുമായി സാമ്യമുള്ളതല്ല. 1970കളിൽ ബിഹാർ മുഖ്യമന്ത്രിയായിരുന്ന അബ്​ദുൽ ഗഫൂർ സമത പാർട്ടിയുടെ സ്ഥാപകരിലൊരാളായിരുന്നു. ഇതിൽനിന്നാണ്​ 1999ൽ ജെ.ഡി.യു പിറക്കുന്നത്​. സോഷ്യലിസ്​റ്റ്​ നേതാവ്​ ജോർജ്​ ഫെർണാണ്ടസായിരുന്നു സമതയുടെയും പിന്നീട് ജെ.ഡി.യുവി​െൻറയും തലവൻ.

1952ൽ ബിഹാറിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ മുസ്​ലിംകൾ ഭരണഘടനാ പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ്, സംയുക്ത സോഷ്യലിസ്​റ്റ്​ പാർട്ടി, ജനതാ പാർട്ടി, ജനതാദൾ, ആർ‌.ജെ.ഡി എന്നിവരുടെ ഭരണത്തിൻ കീഴിലും നിതീഷി​െൻറ നേതൃത്വത്തിലെ കഴിഞ്ഞ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് കീഴിൽ പോലും മുസ്​ലിംകൾക്ക്​ ഉന്നത പദവികൾ ലഭിച്ചിരുന്നു. ലാലു പ്രസാദ്​ മുഖ്യമന്ത്രിയായിരിക്കെ ഗുലാം സർവർ സ്പീക്കറായിരുന്നു. ജബീർ ഹുസൈൻ നിയമസഭ സമിതി ചെയർപേഴ്‌സണുമായിരുന്നു.

2015ൽ ജെ.ഡി.യു, ആർ‌.ജെ.‌ഡി, കോൺഗ്രസ് സഖ്യത്തെ നിതീഷ് നയിച്ചപ്പോൾ അബ്​ദുൽ ബാരി സിദ്ദീഖി ധനമന്ത്രിയായിരുന്നു. 2017ൽ നിതീഷ് എൻ.ഡി.എയിൽ തിരിച്ചെത്തിയ ശേഷം സിക്തയിൽ നിന്നുള്ള ജെ.ഡി.യു നിയമസഭാംഗമായ ഖുർഷിദ് ഫിറോസും മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അതേസമയം, 'ജയ് ശ്രീറാം' വിളിക്കാനും കാവിയെ പുണരുന്നതിലും ഇദ്ദേഹം ഉത്സാഹിയാണ്​.

മുമ്പ്​ സുശീൽ കുമാർ മോദിയെ മാറ്റി താർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തി​െൻറ തീരുമാനം നിതീഷിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയി-എൽ.കെ. അദ്വാനി വിഭാഗത്തി​െൻറ നേതാക്കളിൽ ഒരാളായിരുന്നു സുശീൽ. തർക്കിഷോർ വർഗീയ രാഷ്​ട്രീയത്തി​െൻറ പ്രതിപുരുഷനാണ്​​. മുസ്​ലിം ഭൂരിപക്ഷമുള്ള കതിഹാറിൽ നിന്നുള്ള എം‌.എൽ.‌എ കൂടിയാണ്​ ഇദ്ദേഹം.

വർഗീയത, കുറ്റകൃത്യം, അഴിമതി എന്നിവയുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ്​ നിതീഷ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതൊരു തമാശയായി മാറുകയാണെന്ന്​ സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞനും എ.എൻ. സിൻഹ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രഫസറുമായ ഡി.എം. ദിവാകർ പറഞ്ഞു.

മുസ്​ലിംകളെ രണ്ടാംകിട പൗരൻമാരാക്കി മാറ്റാനും അവരെ ഭരണത്തിൽനിന്ന്​ അകറ്റി നിർത്താനുമുള്ള ആർ.എസ്​.എസി​െൻറ കുതന്ത്രങ്ങളാണ്​ ഇവിടെ വിജയിക്കുന്നത്​. ജെ.ഡി.യുവിനെ അമിത്​ഷായും നരേന്ദ്ര മോദിയും സമഗ്രമായി കീഴടക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുകയാണെന്നും രാഷ്​ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:bihar election Nitish Kumar jdu 
News Summary - Nitish Kumar government without a single Muslim MLA; This is the first time in 68 years in Bihar
Next Story