Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷ്​ ജെ.ഡി.യു...

നിതീഷ്​ ജെ.ഡി.യു അധ്യക്ഷൻ; പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷം, ലാ​ല​ൻ സി​ങ്​ മാ​റി

text_fields
bookmark_border
Nitish Kumar
cancel

ന്യൂ​ഡ​ൽ​ഹി: നി​ർ​ണാ​യ​ക​മാ​യ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പാ​യി ബി​ഹാ​റി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ജ​ന​ത​ദ​ൾ-​യു​വി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ ഏ​റ്റെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ലാ​ല​ൻ സി​ങ്ങി​നോ​ട്​ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പു​ക​ഞ്ഞ അ​തൃ​പ്തി​യു​ടെ തു​ട​ർ​ച്ച​യാ​ണ്​ സ്ഥാ​ന​മാ​റ്റം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പാ​ർ​ട്ടി നേ​തൃ​യോ​ഗ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ട​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത്​ ലാ​ല​ൻ സി​ങ്​ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച്​ നി​തീ​ഷ്​ കു​മാ​റി​നെ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ഇ​ത്​ അം​ഗീ​ക​രി​ച്ചു.

ലാ​ല​ൻ സി​ങ്ങി​ന്‍റെ പെ​രു​മാ​റ്റ ശൈ​ലി, ബി​ഹാ​റി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ.​ജെ.​ഡി​യു​മാ​യി പ​രി​ധി​വി​ട്ട സ​ഹ​ക​ര​ണം കാ​ണി​ച്ച​ത് എ​ന്നി​വ​ ജ​ന​ത​ദ​ൾ-​യു നേ​താ​ക്ക​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നി​ട​യി​ൽ അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്​ രാ​ജി​യു​ടെ ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്നു. നി​തീ​ഷ്​ കു​മാ​റി​നെ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ നേ​തൃ​മു​ഖ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റി​നു​ണ്ടാ​യ പ​രാ​ജ​യ​മാ​ണ്​ മ​റ്റൊ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. സ്വ​ന്തം മ​ണ്ഡ​ല​മാ​യ മും​ഗേ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ലാ​ല​ൻ സി​ങ്​ സ്വ​യം പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്.

ബി.​ജെ.​പി​യു​മാ​യി നി​തീ​ഷ്​ വീ​ണ്ടും അ​ടു​ക്കു​ന്നു​വെ​ന്ന വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും ഇ​ത്​ വ​ഴി​വെ​ച്ചു. പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യു​ണ്ടെ​ന്ന്​ വ​രു​ത്താ​ൻ ബി.​ജെ.​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റു​പി​ടി​ക്കു​ക​യാ​ണെ​ന്ന്​ ലാ​ല​ൻ സി​ങ്ങും മ​റ്റും കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ലാ​ല​ൻ സി​ങ്ങി​നെ മാ​റ്റി​യ​തി​ലൂ​ടെ പാ​ർ​ട്ടി​യും ഭ​ര​ണ​വും ഒ​രു​പോ​ലെ നി​തീ​ഷ്​ കു​മാ​റി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യാ​ണ്​ ​ജെ.​ഡി.​യു. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി നി​തീ​ഷ്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി നേ​തൃ​യോ​ഗ​ത്തി​ൽ ഉ​യ​രു​ക​യും ചെ​യ്തു. ബി​ഹാ​റി​ൽ ന​ട​ന്ന ജാ​തി സെ​ൻ​സ​സും തു​ട​ർ ന​ട​പ​ടി​ക​ളും ദേ​ശീ​യ ത​ല​ത്തി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ​ത്​ നി​തീ​ഷ്​ കു​മാ​റി​ന്‍റെ ഭ​ര​ണ​പാ​ട​വ​മാ​യി അ​വ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarJDULalan SinghJDU New chief
News Summary - Nitish Kumar appointed as the new chief on JDU
Next Story