Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കൈ ​കോ​ർ​ത്ത്;...

​കൈ ​കോ​ർ​ത്ത്; നി​തീ​ഷും തേ​ജ​സ്വി​യും ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ; ച​ർ​ച്ച​യി​ൽ രാ​ഹു​ലും

text_fields
bookmark_border
Opposition Unity
cancel
camera_alt

തിരിച്ചുപിടിക്കാൻ... ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ബി​ഹാ​ർ

മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ​ രാ​ഹു​ൽ ഗാ​ന്ധി​യോ​ടൊ​പ്പം. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ സ​മീ​പം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യെ​ന്ന പ്ര​തി​പ​ക്ഷ പൊ​തു​ല​ക്ഷ്യ​ത്തി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്, ജ​ന​ത​ദ​ൾ-​യു, രാ​ഷ്ട്രീ​യ ജ​ന​ത​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ൾ ഔ​പ​ചാ​രി​ക​മാ​യ ആ​ദ്യ ചു​വ​ട്​ മു​ന്നോ​ട്ടു​വെ​ച്ചു. ഡ​ൽ​ഹി​യി​ലെ​ത്തി​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്​ എ​ന്നി​വ​ർ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി പാ​ർ​ട്ടി നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഐ​ക്യ​ശ്ര​മം ച​ർ​ച്ച ചെ​യ്തു. ഇ​തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​റും തേ​ജ​സ്വി യാ​ദ​വും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ് രി​വാ​ളി​നെ​യും ക​ണ്ടു.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്​ ഡി.​എം.​കെ നേ​താ​വ്​ എം.​കെ. സ്റ്റാ​ലി​ൻ, ശി​വ​സേ​ന നേ​താ​വ്​ ഉ​ദ്ധ​വ്​ താ​ക്ക​റെ എ​ന്നി​വ​രു​മാ​യി ഖാ​ർ​ഗെ ക​ഴി​ഞ്ഞ ദി​വ​സം ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ നി​തീ​ഷ്​ കൈ ​കൊ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ക​ണ്ണു​വെ​ക്കു​ന്ന നി​തീ​ഷി​ന്‍റെ നീ​ക്ക​ങ്ങ​ളോ​ട്​ കോ​ൺ​ഗ്ര​സ്​ കൈ​യ​ക​ലം പാ​ലി​ച്ചു നി​ൽ​ക്കു​​മ്പോ​ൾ​ത​ന്നെ​യാ​ണി​ത്. ആ​ർ.​​ജെ.​ഡി വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സി​നൊ​പ്പ​മാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം.​പി സ്ഥാ​ന​ത്തി​ന്​ അ​യോ​ഗ്യ​ത ക​ല്പി​ച്ച വി​ഷ​യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ബി.​ആ​ർ.​എ​സ്​ അ​ട​ക്ക​മു​ള്ള​വ​ർ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ച്ച​ത്​ പ്ര​തി​പ​ക്ഷ ഐ​ക്യ​ശ്ര​മ​ങ്ങ​ളി​ൽ ഉ​ണ​ർ​വ്​ പ​ക​ർ​ന്നു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ മു​ന്നൊ​രു​ക്കം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​യും ജ​ന​ശ​ബ്​​ദ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ മു​ൻ​അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സ​വും ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

അ​ദാ​നി, മോ​ദി​യു​ടെ ഡി​ഗ്രി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നോ​ട്​ എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്പ​വാ​ർ പ്ര​ക​ടി​പ്പി​ച്ച അ​തൃ​പ്തി ഐ​ക്യ​മെ​ന്ന പൊ​തു​ല​ക്ഷ്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന ഉ​ത്ത​മ വി​ശ്വാ​സ​ത്തി​ലാ​ണ്​ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. ഡ​ൽ​ഹി​യി​ലെ​ത്തി​യ നി​തീ​ഷ്​ കു​മാ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.

ച​രി​ത്ര​പ​ര​മെ​ന്ന്​ നേ​താ​ക്ക​ൾ

കൂ​ടി​ക്കാ​ഴ്ച​യെ ച​രി​ത്ര​പ​ര​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ശേ​ഷി​പ്പി​ച്ച​ത്. ജ​ന​ശ​ബ്​​ദം ഉ​യ​ർ​ത്താ​നും രാ​ജ്യ​ത്തി​ന്​ പു​തി​യ ദി​ശ ന​ൽ​കാ​നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​തി​പ​ക്ഷ കാ​ഴ്ച​പ്പാ​ട്​ രൂ​പ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​തെ​ന്ന്​ രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​യു​ന്ന​ത്ര പാ​ർ​ട്ടി​ക​ളെ അ​ണി​നി​ര​ത്തി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ നി​തീ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. വൈ​കാ​തെ പ്ര​തി​പ​ക്ഷ നേ​തൃ​യോ​ഗം വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​തി​പ​ക്ഷ ഐ​ക്യ​ശി​ൽ​പി നി​തീ​ഷാ​യി​രി​ക്കു​മെ​ന്നാ​ണ്​ ജ​ന​ത​ദ​ൾ-​യു​വി​ന്‍റെ ട്വി​റ്റ​ർ സ​ന്ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition unityLok Sabha Election 2024
News Summary - Nitish, Congress Pledge Opposition Unity In 2024 Elections | Rahul Gandhi | Tejashwi Yadav | RJD JDU
Next Story