ഗൗരി ലേങ്കഷ് വധം: ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഗഡ്കരി
text_fieldsന്യൂഡൽഹി: മാധ്യമ പ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ സംബന്ധിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗഡ്കരി പ്രതകരിച്ചു. ബി.ജെ.പിക്കോ പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനകൾക്കോ കൊലപാതകവുമായി ബന്ധമില്ലെന്ന് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഖേദകരമാണ്. പ്രധാനമന്ത്രി ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രം വക്താവല്ല. അദ്ദേഹം ഇൗ രാജ്യത്തിെൻറ മൊത്തം പ്രധാനമന്ത്രിയാണ്. മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിന് ഉത്തരവാദികൾ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാറാണെന്നും ഗഡ്കരി ആരോപിച്ചു.
ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ സംസാരിക്കുന്നവരെ കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. മോദിക്കെതിരെയും രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഗഡ്കരി രംഗത്തെത്തിയത്.