Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാമങ്കത്തിന്​ ഗഡ്കരി പത്രിക നൽകി

text_fields
bookmark_border
മൂന്നാമങ്കത്തിന്​ ഗഡ്കരി പത്രിക നൽകി
cancel

മുംബൈ: കേന്ദ്രമന്ത്രിയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ നിതിൻ ഗഡ്​കരി പത്രിക സമർപ്പിച്ചു. നാഗ്​പുർ മണ്ഡലത്തിൽ ഗഡ്​കരിക്കിത്​ മൂന്നാമങ്കമാണ്​. മുഖ്യമന്ത്രി ഏക്​നാഥ്​ ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്​, അജിത്​ പവാർ പക്ഷ എൻ.സി.പി നേതാവ്​ പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു​ പത്രിക സമർപ്പണം.

കോൺഗ്രസിലെ എതിരാളി വികാസ്​ തക്രെയും പത്രിക നൽകി. മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി മുതിർന്ന നേതാവുമായ സുധീർ മുങ്കൻതിവാറാണ്​ പത്രിക സമർപ്പിച്ച മറ്റൊരു പ്രമുഖൻ. ചന്ദ്രാപുരാണ്​ മണ്ഡലം. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ ഏക സീറ്റാണിത്​. ബുധനാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nitin Gadkari submits nominations
Next Story