Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നല്ല സേവനങ്ങൾ...

'നല്ല സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരും': ഹൈവേകളിലെ ടോൾ പിരിവിനെ കുറിച്ച്​​ നിതിൻ ഗഡ്കരി

text_fields
bookmark_border
നല്ല സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ ആളുകൾ പണം നൽകേണ്ടി വരും: ഹൈവേകളിലെ ടോൾ പിരിവിനെ കുറിച്ച്​​ നിതിൻ ഗഡ്കരി
cancel

ന്യൂഡൽഹി: മികച്ച റോഡുകൾ പോലെയുള്ള നല്ല സേവനങ്ങൾ വേണമെന്നുണ്ടെങ്കിൽ ആളുകൾ പണം മുടക്കേണ്ടി വരുമെന്ന്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതകളിലെ ടോൾ ചാർജുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 'നിങ്ങൾക്ക്​ എയർ കണ്ടീഷൻ സൗകര്യമുള്ള ഹാൾ വേണമെങ്കിൽ പണം നൽകേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത്​ പോലും വിവാഹം നടത്താം' -അദ്ദേഹം വ്യക്​തമാക്കി.

എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകർ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരിയോട്​​ ചോദിച്ചത്​. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്‌നയിൽ​ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.

ഗുണമേന്മയുള്ള എക്​സ്​പ്രസ്​ വേകൾ യാത്രാ സമയവും യാത്രകൾക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കുമെന്ന്​ ഗഡ്കരി പറഞ്ഞു. ഡൽഹി-മുംബൈ എക്സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. ഡൽഹിയിൽ നിന്ന് ഒരു ട്രക്കിന്​ മുംബൈയിലെത്താൻ 48 മണിക്കൂർ എടുക്കും. എന്നാൽ അതിവേഗ പാതയിൽ 18 മണിക്കൂർ മാത്രമേ എടുക്കൂ. അതിനാൽ, ഒരു ട്രക്കിന് കൂടുതൽ ട്രിപ്പുകൾ പോകാൻ കഴിയും, അത് കൂടുതൽ ബിസിനസ്​ നടക്കുന്നതിലേക്ക്​ നയിക്കും. -നിതിൻ ഗഡ്കരി പറഞ്ഞു.

ആറ് സംസ്ഥാനങ്ങളെ സ്പർശിച്ച്​ കടന്നുപോകുന്ന 1,380 കിലോമീറ്റർ നീളമുള്ള എട്ടുവരി എക്സ്പ്രസ് വേ 2023 ഓടെ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin GadkariDelhi Mumbai Expresswaytoll charges
News Summary - Nitin Gadkari on tolls on highways
Next Story