തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ചവിട്ടിപ്പുറത്താക്കണമെന്ന് ഗഡ്കരി
text_fieldsമുംബൈ: നാഗ്പൂരിൽ സർക്കാർ പരിപാടിക്കിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച വിദർഭ സ ംസ്ഥാനവാദികളെ ചവിട്ടിപ്പുറത്താക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെടു ന്ന വിഡിയോ ദൃശ്യം വൈറലായി. ബുധനാഴ്ചയാണ് പരിപാടി നടന്നത്. ഗഡ്കരി പ്രസംഗിക്കാൻ തുടങ്ങിയതോടെ സദസ്സിൽ ഇരിക്കുകയായിരുന്ന ചിലർ മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ആദ്യം അവരോട് ശാന്തരാകാൻ പറഞ്ഞ ഗഡ്കരി അവർ മുദ്രാവാക്യംവിളി തുടർന്നതോടെ രോഷാകുലനായി. പിന്നീട് അവരെ ചവിട്ടിപ്പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പൊലിസ് അവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും വിഡിയോയിലുണ്ട്.
2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിദർഭ സംസ്ഥാന രൂപവത്കരണവുമായി ബന്ധപ്പെട്ട ഗഡ്കരിയുടെ വാഗ്ദാനം അടങ്ങിയ ലഘുലേഖകൾ പ്രക്ഷോഭകർ സദസ്സിലെറിഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും വേദിയിലുണ്ടായിരുന്നു.
