പൊതുവേദിയിൽ കേന്ദ്രമന്ത്രി ഗഡ്കരി കുഴഞ്ഞുവീണു
text_fieldsമുംബൈ: അഹമദ്നഗറിലെ രാഹുരിയിൽ കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിനിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റുന ിന്ന ഗഡ്കരി കുഴഞ്ഞുവീഴുകയായിരുന്നു. നിലത്ത് വീഴുംമുമ്പെ തൊട്ടടുത്തുണ്ടായിരുന്ന മഹാരാഷ്ട്ര ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവും സുരക്ഷ ഉദ്യോഗസ്ഥരും ഗഡ്കരിയെ പിടിച്ച് കസേരയിൽ ഇരുത്തി.
ഡോക്ടർമാരെത്തി പരിശോധിച്ചു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ചെറിയ ആരോഗ്യ പ്രശ്നമുണ്ടായതായും ഇപ്പോൾ സുഖമായെന്നും പിന്നീട് ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. ബിരുദദാന ചടങ്ങിനുശേഷം മറ്റു പരിപാടികൾക്കായി അദ്ദേഹം പുറപ്പെടുകയും ചെയ്തു.
