Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി ആയോഗ്​...

നീതി ആയോഗ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​

text_fields
bookmark_border
നീതി ആയോഗ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​
cancel

ന്യൂഡൽഹി: ഡൽഹിയിൽ നീതി ആയോഗ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇ​തേ തുടർന്ന്​ നീതി ആയോഗ്​ ഒാഫിസി​​െൻറ മൂന്നാം നില സീൽ ചെയ്​തു. ഒാഫിസ്​ അണുവിമുക്തമാക്കിയ ശേഷമാകും ഇനി തുറന്നുപ്രവർത്തിക്കുക. 

കഴിഞ്ഞ ആഴ്​ച വിദേശകാര്യ മന്ത്രാലയത്തിലെ രണ്ടുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ സെൻട്രൽ യൂറോപ്​ ഡിവിഷനിലെ കൺസൽട്ടൻറിനും ​ലോ ഡിവിഷനിലെ ലീഗൽ ഒാഫിസർക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതേ തുടർന്ന്​ സി.ഇ ഡിവിഷനിലെ മറ്റു ജീവനക്കാരോട്​ 14 ദിവസത്തേക്ക്​ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. 

ഡൽഹിയിൽ ഇതുവരെ 20,000 ത്തോളം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഞായറാഴ്​ച മാത്രം 1295 പേർക്കാണ്​ പുതുതായി കോവിഡ്​ കണ്ടെത്തിയത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,844 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti ayogmalayalam newsindia newscorona viruscovid 19
News Summary - NITI Aayog Official Tests Positive for COVID 19 -India news
Next Story