Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിൻെറ ന്യായ്​...

കോൺഗ്രസിൻെറ ന്യായ്​ പദ്ധതി​യെ വിമർശിച്ചു; നിതി ആയോഗ്​ ഉപാധ്യക്ഷന്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസ്​

text_fields
bookmark_border
Rajeev-kumar
cancel

ന്യൂഡൽഹി: കോൺഗ്രസി​​ൻെറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനമായ പാവങ്ങൾക്ക്​ മിനിമം വേതനത്തിനുള്ള ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി​യെ വിമർശിച്ച നിതി ആയോഗ്​ ഉപാധ്യക്ഷൻ രാജീവ്​ കുമാറിന്​ തെര​െഞ്ഞടുപ്പ്​ കമീഷ​​​​െൻറ നോട്ടീസ്​. രാജീവ്​ കുമാറി​​​​െൻറ പരാമർശം തെരഞ്ഞെടുപ്പ്​ ചട്ടങ്ങൾക്ക്​ വിരുദ്ധമാണ്​. ഉദ്യോഗസ്​ഥർ സർക്കാറിനെ പിന്തുണക്കുന്നത്​ പെരുമാറ്റച്ചട്ട പ്രകാരം നിയമവിരുദ്ധമാണ്​. വിഷയത്തിൽ രണ്ടു ദിവസത്തിനകം മറുപടി നൽകണമെന്ന്​ കമീഷൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്​ച രാഹുൽ ഗാന്ധി പ്രഖ്യാപിച്ച​ ന്യായ്​ പദ്ധതിയെ ട്വിറ്ററിലൂടെയാണ്​ രാജീവ്​ കുമാർ ചോദ്യം ചെയ്​തത്​. തെരഞ്ഞെടുപ്പ്​ ജയിക്കാൻ കോൺഗ്രസ്​ 1971 ൽ ഗരീബി ഹഠാവോ എന്ന വാഗ്​ദാനം നൽകി. വൺ റാങ്ക്​ വൺ പെൻഷൻ എന്ന്​ 2008ൽ, ഭക്ഷ്യസുരക്ഷ 2013ലും പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും പൂർത്തീകരിച്ചില്ല. ഇതേ നിർഭാഗ്യകരമായ വിധിയാണ്​ അവസരവാദപരമായ മിനിമം വേതന വാഗ്​ദാനത്തിനും സംഭവിക്കാൻ പോകുന്നത്​ -രാജീവ്​ ക​ുമാർ ട്വീറ്റ്​ ചെയ്​തു.

മിനിമം വേതന പദ്ധതിയുടെ ചെലവ്​ ജി.ഡി.പിയുടെ രണ്ട്​ ശതമാനവും ബജറ്റി​​​​െൻറ 13 ശതമാനവുമാണ്​. അത്​ ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളെ സഫലീകരിക്കുകയുമില്ല -എന്ന്​ മറ്റൊരു ട്വീറ്റിലും രാജീവ്​ വിമർശിച്ചു.

രാഹുൽ ഗാന്ധി ഇൗ പദ്ധതി നടപ്പാക്കില്ലെന്ന്​ ഞാൻ കരുതുന്നു. ഇത്​ നടപ്പാക്കിയാൽ ക്രെഡിറ്റ്​ റേറ്റിങ്ങിൽ നാം താഴ്​ത്തപ്പെടും. അത്​മൂലം വായ്​പകൾ ലഭ്യമാകാൻ വൻ ​ചിലവ്​ വേണ്ടി വരും. എന്നാൽ ​േമാദി സർക്കാറി​​​​െൻറ കിസാൻ പദ്ധതി ഇതിൽ നിന്ന്​ വളരെ വ്യത്യസ്​തമാണ്​. ഇൗ പദ്ധതി യഥാർഥ ചെറുകിട -പാർശ്വവത്​കൃത കർഷകർക്ക്​ വേണ്ടിയാണ്​ - രാജീവ്​ കുമാർ എ.എൻ.​െഎ വാർത്താ ഏജൻസിയോട്​ പറഞ്ഞു.

ഒ​​രു കു​​ടും​​ബ​​ത്തിന്‍റെ പ്ര​​തി​​മാ​​സ ​​വ​​രു​​മാ​​നം 12,000 രൂ​​പ​​യി​​ൽ കു​​റ​​യു​​ന്നി​​ല്ലെ​​ന്ന്​ ഉ​​റ​​പ്പാ​​ക്കു​​ന്നതാണ് ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി. കു​​ടും​​ബ​​ത്തിന്‍റെ അ​​ധ്വാ​​ന​​ശേ​​ഷി​​യി​​ൽ​​ നി​​ന്നു​​ള്ള വ​​രു​​മാ​​നം അ​​ത്ര​​ത്തോ​​ള​​മി​​ല്ലെ​​ങ്കി​​ൽ ബാ​​ക്കി തു​​ക സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​മാ​​യി ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക്​ ന​​ൽ​​കും.

വ​​രു​​മാ​​ന​​ത്തി​​ന്​ അ​​നു​​സൃ​​ത​​മാ​​യി ഒാ​​രോ കു​​ടും​​ബ​​ത്തി​​നും ന​​ൽ​​കു​​ന്ന തു​​ക വ്യ​​ത്യ​​സ്​​​തം. പ​​ര​​മാ​​വ​​ധി 6,000 രൂ​​പ എന്നതാണ്​ ന്യായ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressElection Commissionniti ayogmalayalam newsRajiv kumarNyay ProjectLok Sabha Electon 2019
News Summary - NITI Aayog Official Gets Poll Body Notice -India news
Next Story