Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർ സംസ്​ഥാന...

അന്തർ സംസ്​ഥാന തൊഴിലാളികൾക്കായി കുറെകൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു -നീതി ആയോഗ്​

text_fields
bookmark_border
migrant-labour
cancel

ന്യൂ​ഡൽഹി: ലോക്​ഡൗണിൽ കഷ്​ടപ്പെട്ട അന്തർ സംസ്​ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്​ഥാന സർക്കാരുകൾക്ക്​ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന്​ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്ത്​. തൊഴിലാളികളുടെ പ്രശ്​നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്​ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ്​ നീതി ആഗോയ്​ മേധാവിയുടെ പ്രതികരണം. 

‘‘കോവിഡ്​ വ്യാപനം ചെറുക്കാൻ ലോക്​ഡൗൺ മൂലം സാധിച്ചു. എന്നാൽ, അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രശ്​നങ്ങൾ കൈകാര്യം ചെയ്​തത്​ വളരെ മോശമായാണ്​’’-​അദ്ദേഹം തുടർന്നു. തൊഴിലാളികളെ നന്നായി പരിപാലിക്കേണ്ടത്​ ഉറപ്പുവരുത്തേണ്ടത്​ സർക്കാരുകളുടെ ചുമതലയായിരുന്നു. ഇന്ത്യയെ പോലൊരു രാജ്യത്ത്​ കേന്ദ്രസർക്കാറിന്​ പരിമിതമായ പങ്കാണുള്ളത്​. എന്നാൽ സംസ്​ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളിയെയും പരിപാലിക്കാൻ കുറെ കൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു​ -അമിതാഭ്​ കാന്ത്​ കൂട്ടിച്ചേർത്തു. 

മാർച്ച്​ അവസാനത്തോടെ കേന്ദ്ര സർക്കാർ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ ഫാക്​ടറികളിലും നിർമാണ മേഖലകളിലും ഇഷ്​ടിച്ചൂളകളിലും പണിയെടുക്കുന്ന കോടിക്കണക്കിന്​ തൊഴിലാളികളാണ്​ ഭക്ഷണവും കിടപ്പാടവും പണവുമില്ലാ​െത കഷ്​ടപ്പെട്ടത്​. ഈ മാസാദ്യം മുതൽ അവരിൽ കുറേപേർ കാൽനടയായും മറ്റും സ്വന്തം ഗ്രാമങ്ങളിലേക്ക്​ തിരിച്ചു പോകാൻ ശ്രമമമാരംഭിച്ചു. കുട്ടികളും ഗർഭിണികളുമടക്കം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വീടണയും മു​േമ്പ അവരിൽ പലരും മരിച്ചുവീണു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti aayogmalayalam newsindia newsmigrant labourers
News Summary - NITI Aayog CEO On Migrant Labourers in india -India News
Next Story