Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗഡ്കരിയുടെ ജയം ചോദ്യംചെയ്ത് പടോലെ
text_fieldsbookmark_border
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ജയം ചോദ്യംചെയ് ത് കോൺഗ്രസ് സ്ഥാനാർഥി നാന പടോലെ ഹൈകോടതിയിൽ.
തെരഞ്ഞെടുപ്പ് പ്രക്രിയ നിയമാനുസരണം ആയിരുന്നില്ലെന്ന് ആരോപിച്ചാണ് പടോലെ വെള്ളിയാഴ്ച ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷനും ഗഡ്കരിക്കും എതിരെയാണ് ഹരജി. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമിന് മതിയായ സുരക്ഷ ഏർപ്പെടുത്താത്തതിനെ നാന പടോലെ ചോദ്യം ചെയ്തിരുന്നു. നാഗ്പുർ ലോക്സഭ മണ്ഡലത്തിൽ 1.97 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ഗഡ്കരി നാന പടോലെയെ തോൽപിച്ചത്.
Next Story
