Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷ്​ കുമാർ സർക്കാർ ഇന്ന്​ വിശ്വാസ വോട്ട്​ തേടും

text_fields
bookmark_border
നിതീഷ്​ കുമാർ സർക്കാർ ഇന്ന്​ വിശ്വാസ വോട്ട്​ തേടും
cancel
camera_alt????? ???????????? ??????? ? ?????

പാട്​ന: ബി.​െജ.പി പിന്തുണയോടെ ബീഹാറിൽ അധികാരത്തിലേറിയ നിതീഷ്​ കുമാർ സർക്കാർ‌ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. 132 അംഗ എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി--നിതീഷ് സഖ്യത്തിന്‍റെ അവകാശവാദം. അതേസമയം, ജെ.ഡി.യു എം.എല്‍.എമാരിൽ കുടുതൽ പേർ തങ്ങക്കൊപ്പമാണെന്നു പറഞ്ഞ്​ കൂടുതൽ പേരെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ആർ.ജെ.ഡി ക്യാമ്പ് സജീവമാക്കി.

വിശാല മതേതര മഹാസഖ്യം വിട്ട് ബി.ജെ.പിയോട്​ ചേർന്ന നിതീഷിന്‍റെ നിലപാടിനെതിരെ ജെ.ഡി.യുവിനുള്ളില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 നാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് ബി.ജെ.പിക്കും ഘടക കക്ഷികള്‍ക്കുമായി 58 സീറ്റുണ്ട്. ആർ.ജെ.ഡിയുടെ 71 സീറ്റുകളോട്​ ഇതുകൂടി ചേര്‍ത്താല്‍ കേവല ഭൂരപക്ഷമായ 122 എന്ന സംഖ്യ നിതീഷ് സര്‍ക്കാരിന് തികക്കാനാകും. പുറമെ നാല് സ്വതന്ത്രരുടെയും രണ്ടിലധികം ആര്‍‌.ജെ.ഡി എം.എല്‍‌.എ മാരുയുടെയും പിന്തുണ കൂടി നിതീഷ്- ബി.ജെ.പി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ആർ.​െജ.ഡിക്കും കോണ്‍ഗ്രസ്സിനുമായി 107 എം.എല്‍.എമാരാണുള്ളത്. 

ഇതോടൊപ്പം സി.പി.എം(എല്‍)ന്‍റെ മൂന്ന് അംഗങ്ങളുടെയും നാല് സ്വതന്ത്രരുടെയും പിന്തുണ നേടാനായാലും വിശാല സഖ്യത്തിന് കേവല ഭൂരിപക്ഷമാകില്ല. എന്നാൽ 15ഓളം ജെ.ഡി.യു എം.എൽ.എമാര്‍ വിശാല മതേതര സഖ്യത്തിനൊപ്പമുണ്ടെന്നാണ് ആർ.ജെ.ഡിയുടെ അവകാശ വാദം.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nitheesh seeking trust vote today - india news
Next Story