Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരദ്​​ യാദവിന്​...

ശരദ്​​ യാദവിന്​ മുന്നറിയിപ്പുമായി നിതീഷ്​ കുമാർ

text_fields
bookmark_border
ശരദ്​​ യാദവിന്​ മുന്നറിയിപ്പുമായി നിതീഷ്​ കുമാർ
cancel
camera_alt????? ???????????? ??????? ? ?????

ന്യൂ​ഡ​ൽ​ഹി: ബി.​​ജെ.​പി പാ​ള​യ​ത്തി​ൽ ജ​ന​താ​ദ​ൾ-​യു​വി​നെ എ​ത്തി​ച്ച​തി​നെ തു​റ​ന്നെ​തി​ർ​ത്ത മു​തി​ർ​ന്ന നേ​താ​വ്​ ശ​ര​ദ്​ ​യാ​ദ​വി​ന്​ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​​െൻറ മു​ന്ന​റി​യി​പ്പ്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ പ​റ​യു​ന്ന​തി​നു​പ​ക​രം പാ​ർ​ട്ടി​വേ​ദി​യി​ൽ മാ​ത്രം പ​റ​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഇൗ​മാ​സം 19ന്​ ​നേ​തൃ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ക​ണ​മോ എ​ന്ന കാ​ര്യം അ​ന്ന്​ ച​ർ​ച്ച ചെ​യ്യും.

ഇൗ ​യോ​ഗ​ത്തി​ൽ ശ​ര​ദ്​​ യാ​ദ​വി​ന്​ പ​രാ​തി ഉ​ന്ന​യി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ നി​തീ​ഷ്​ അ​റി​യി​ച്ച​താ​യാ​ണ്​​ പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. നി​തീ​ഷി​​െൻറ തീ​രു​മാ​ന​ത്തോ​ട്​ ത​നി​ക്ക്​ യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന്​ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ​ത്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​യെ​ന്നു​മാ​ണ്​ ശ​ര​ദ്​​ യാ​ദ​വ്​ ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ല​മ​െൻറി​നു​പു​റ​​ത്ത്​ വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ വോ​ട്ടു​ന​ൽ​കി​യ​ത്​ മ​ഹാ​സ​ഖ്യ​ത്തെ ക​ണ്ടു​കൊ​ണ്ടാ​ണ്. അ​തു ത​ക​ർ​ത്ത്​ ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന​ത്​ ജ​ന​വി​ധി​ക്കെ​തി​രാ​ണെ​ന്നും ശ​ര​ദ്​ ​യാ​ദ​വ്​ പ​റ​ഞ്ഞു. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​തീ​ഷി​​െൻറ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ അ​ത്​ ശ​ര​ദ്​​ യാ​ദ​വ്​ വ​ക​വെ​ക്കാ​ൻ ഇ​ട​യി​ല്ല. 

ജ​ന​താ​ദ​ൾ-​യു​വി​​െൻറ സ​ഹ​സ്​​ഥാ​പ​ക​നാ​ണ്​ ശ​ര​ദ്​​ യാ​ദ​വ്.  ക​ഴി​ഞ്ഞ​വ​ർ​ഷം ശ​ര​ദ്​​ യാ​ദ​വി​നെ മൂ​ല​ക്കി​രു​ത്തി ജ​ന​താ​ദ​ൾ-​യു പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം നി​തീ​ഷ്​ ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം സു​ഖ​ക​ര​മ​ല്ല. അ​തി​നൊ​പ്പ​മാ​ണ്​ ബി.​ജെ.​പി പ​ക്ഷ​ത്തേ​ക്ക്​ വീ​ണ്ടും നി​തീ​ഷ്​ പോ​യ​ത്. ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ശ​ര​ദ്​​ യാ​ദ​വ്​ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ ഇ​തി​നി​ടെ ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​ലു​വി​​െൻറ നി​ർ​ദേ​ശം കോ​ൺ​ഗ്ര​സ്​ സ്വാ​ഗ​തം ചെ​യ്​​തു. നി​തീ​ഷ്​​കു​മാ​ർ ചെ​യ്​​ത​തി​നോ​ട്​ ശ​ര​ദ്​ ​യാ​ദ​വി​ന്​ ക​ടു​ത്ത അ​തൃ​പ്​​തി​യു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ന്ദീ​പ്​ ദീ​ക്ഷി​ത്​ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്​​മാ​ഭി​മാ​ന​മു​ള്ള ആ​ർ​ക്കും സ​ന്തോ​ഷ​മു​ണ്ടാ​വി​ല്ല. വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന ബി.​ജെ.​പി​ക്കെ​തി​രാ​യ ശ​ക്​​തി​ക​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​​െൻറ ശ്ര​മ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും സ​ന്ദീ​പ്​ ദീ​ക്ഷി​ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumarbiharjdusharad yadavmalayalam news
News Summary - nitheesh kumar against sarath yadav-India news
Next Story