അയോധ്യയിലേതുപോലെ നിഷാദ്രാജ് കോട്ട പരിസരത്തെ പള്ളി നീക്കണം -യു.പിയിലെ ബി.ജെ.പി സഖ്യകക്ഷി
text_fieldsനിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദ് യു.പി ഉപമുഖ്യമന്ത്രിക്കൊപ്പം
ലഖ്നോ: പ്രയാഗ്രാജിലെ ശ്രിങ്ക് വേർപൂർ ധാമിലെ നിഷാദ്രാജ് കോട്ടയുടെ പരിസരത്തെ മസ്ജിദ് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സഖ്യകക്ഷിയായ നിഷാദ് പാർട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അയോധ്യയിലേതുപോലെ മസ്ജിദിലെ പച്ച കൊടി നീക്കി കാവി കൊടി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പുറമെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദർശിക്കുമെന്നും നിഷാദ് പാർട്ടി തലവനും യു.പി മന്ത്രിയുമായ സഞ്ജയ് നിഷാദ് പറഞ്ഞു. ‘‘അയോധ്യയിലെ രാമക്ഷേത്രത്തിൽനിന്ന് പച്ച പതാക നീക്കിയതുപോലെ ശ്രീരാമന്റെ സുഹൃത്തായ നിഷാദ്രാജിന്റെ ശ്രിങ്ക് വേർപൂരിലും ജനാധിപത്യ രീതിയിൽ അതുപോലെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു’’ -സഞ്ജയ് നിഷാദ് പറഞ്ഞു.
ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വളരെ അടുത്തായാണ് പള്ളി. രേഖകളിലും ആർക്കിയോളജിക്കൽ സർവേയുടെ ഭൂപടത്തിലും പള്ളി ഇല്ലെന്നും അടുത്തിടെ സ്ഥാപിച്ചതാണെന്നുമാണ് പാർട്ടിയുടെ വാദം. പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നതായും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

