മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് നിരുപം സെൻ അന്തരിച്ചു
text_fieldsകൊൽക്കത്ത: മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ വ്യവസായമന്ത്രിയുമായ നിരുപം സെൻ (72) അ ന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന ്നു. തിങ്കളാഴ്ച രാവിലെ 5.10ഒാടെയാണ് അന്ത്യം. മികച്ച സംഘാടകനും സി.പി.എം മുൻ പോളിറ്റ് ബ്യ ൂറോ അംഗവുമായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
2001ൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയിൽ നിരുപം സെൻ മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന വ്യവസായവത്കരണ നയമാണ് സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചക്ക് വഴിയൊരുക്കിയത്. 2006ൽ സിംഗൂരിലും നന്ദിഗ്രാമിലും 997 ഏക്കർ കൃഷിഭൂമി ഏറ്റെടുത്ത് നാനോ കാർ ഫാക്ടറി നിർമിക്കാൻ ടാറ്റക്ക് കൈമാറിയത് വൻ പ്രതിഷേധത്തിനിടയാക്കി. ഇത് 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 34 വർഷത്തെ സി.പി.എം ഭരണത്തിന് അവസാനം കുറിച്ചു.
ഇതോടെ, പാർട്ടിയിലും പുറത്തും നിശിത വിമർശനമേറ്റ നിരുപം സെൻ സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വവുമൊഴിഞ്ഞു. സംസ്കാരം ബുധനാഴ്ച ജന്മനഗരമായ ബർദ്വനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
