Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​മ​ക്ഷേ​ത്ര...

രാ​മ​ക്ഷേ​ത്ര ട്ര​സ്​​റ്റ്​: പ്ര​ധാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ നി​ർ​മോ​ഹി അ​ഖാ​ഡ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും

text_fields
bookmark_border
രാ​മ​ക്ഷേ​ത്ര ട്ര​സ്​​റ്റ്​:  പ്ര​ധാ​ന പ​ദ​വി  ആ​വ​ശ്യ​പ്പെ​ട്ട്​ നി​ർ​മോ​ഹി അ​ഖാ​ഡ  പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും
cancel

അ​യോ​ധ്യ: അ​യോ​ധ്യ​യി​ൽ നി​ർ​മി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര​ത്തി​നാ​യു​ള്ള ട്ര​സ്​​റ്റി​​െൻറ ഭാ​ഗ​മാ​ക​ണ​മ െ​ന്ന ആ​വ​ശ്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ ബാ​ബ​രി കേ​സി​ല െ പ്ര​ധാ​ന പ​രാ​തി​ക്കാ​രാ​യ നി​ർ​മോ​ഹി അ​ഖാ​ഡ.

ബാ​ബ​​രി ഭൂ​മി കേ​സി​ൽ ന​വം​ബ​ർ ഒ​മ്പ​തി​​െൻറ വി​ധി​യി​ ലാ​ണ്​ സു​പ്രീം​കോ​ട​തി രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ വ​ഴി​തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ചേ​ർ​ന്ന അ​ഖാ​ഡ​യു​ടെ ഉ​ന്ന​ത സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​ഴ്​​ച​ത​ന്നെ​ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട്​ ട്ര​സ്​​റ്റി​ൽ പ്ര​ധാ​ന പ​ദ​വി​ക​ൾ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ വ​ക്താ​വ്​ ര​ഞ്​​ജീ​ത്​ ലാ​ൽ വ​ർ​മ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി പ​ദ​വി​ക​ൾ ഏ​തെ​ങ്കി​ലും വേ​ണ​മെ​ന്നാ​കും ആ​വ​ശ്യ​പ്പെ​ടു​ക.

പ്ര​തി​ഷ്​​ഠാ​പൂ​ജ​ക്കു​ള്ള അ​വ​കാ​ശം അ​ഖാ​ഡ ഉ​ൾ​പ്പെ​ടു​ന്ന ‘രാ​മാ​ന​ന്ദി​യ വൈ​​ഷ്​​ണോ’ വി​ഭാ​ഗ​ത്തി​ന്​ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ച​രി​ത്ര​പ​ര​മാ​യി ഇ​ത്​ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ്​ അ​ഖാ​ഡ​യു​ടെ നി​ല​പാ​ട്.

സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​ക​ണോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും വ​ക്താ​വ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNirmohi AkharaRam Temple Trust
News Summary - Nirmohi Akhara Ram Temple Trust-India News
Next Story