Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യയിലെ അധികഭൂമി...

അയോധ്യയിലെ അധികഭൂമി രാമജന്മഭൂമി ന്യാസിന് നൽകരുത്; ഹരജിയുമായി നി​ർ​മോ​ഹി അ​ഖാ​ഡ

text_fields
bookmark_border
Mahant-Dharam-Das
cancel

ന്യൂഡൽഹി: ബാ​ബ​രി മസ്ജിദ് ഉൾപ്പെടുന്ന അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസ് അടക്കം യഥാർഥ ഉടമകൾക്ക് നൽകാനു ള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. ബാ​ബ​രി ഭൂ​മി കേ​സിൽ കക്ഷിയായ നി​ർ​മോ​ഹി അ​ഖാ​ഡയാ ണ് ഭൂമി കൈമാറാൻ സർക്കാറിന് അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറരുത്. കേന്ദ്രസർക്കാർ ഭൂമി ഏറ്റെടുക്കുന്നത് വഴി നി​ർ​മോ​ഹി അ​ഖാ​ഡ പരിപാലിച്ച ിരുന്ന നിരവധി ക്ഷേത്രങ്ങൾ ഇല്ലാതായെന്നും അഭിഭാഷകൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബാ​ബ​രി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത് അടക്കമുള്ള അയോധ്യയിലെ ഭൂമി കേന്ദ്രസർക്കാർ 1994ൽ ഏറ്റെടുത്തിരുന്നു. ഇതിൽ അധികമുള്ള ഭൂമി യഥാർഥ ഉടമകളായ രാമജന്മഭൂമി ന്യാസിന് കൈമാറാൻ അനുമതി തേടി കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഭൂമി തർക്കമില്ലാത്തത് ആണെന്നാണ് സർക്കാറിന്‍റെ വാദം.

1992ൽ ​ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​സേ​വ​ക​ർ ത​ക​ർ​ത്ത ബാ​ബ​​രി മ​സ്​​ജി​ദ്​ ഉ​ൾ​പ്പെ​ടു​ന്ന 2.77 ​ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​​ഫ്​ ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ര, രാം​ല​ല്ല എ​ന്നി​വ​ക്ക്​ മൂന്നായി പ​കു​ത്ത് ന​ൽ​കി 2010ൽ ​അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി വി​ധി​ പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ഈ വിധിക്കെ​തി​രെ 14 ഹ​ര​ജി​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി​യുടെ പരിഗണനയിലുള്ളത്. ബാക്കി വരുന്ന 67.703 ഏക്കർ ഭൂമി ‍‍‍യഥാർഥ ഉടമകൾക്ക് നൽകണമെന്ന ആവശ്യത്തിനെതിരെയാണ് പുതിയ ഹരജി.

അതേസമയം, ബാ​ബ​രി ഭൂ​മി കേ​സ്​ ഒ​ത്തു​തീ​ർ​ക്കാ​ൻ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്നം​ഗ സ​മി​തി മ​ധ്യ​സ്​​ഥ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ജ​സ്​​റ്റി​സ്​ ഇ​ബ്രാ​ഹീം ക​ലീ​ഫു​ല്ല അ​ധ്യ​ക്ഷ​നായ സമിതിയിൽ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ, ശ്രീ​രാം പ​ഞ്ചു എ​ന്നി​വ​ർ അംഗങ്ങളാണ്. ഇവർ കേസിലെ ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ആരംഭിച്ചിരിക്കുകയാണ്.

ചീ​ഫ് ജ​സ​റ്റി​സ്​ ര​ഞ്ജ​ൻ ഗൊ​ഗോ​യ്, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ ബോ​ബ്‌​ഡെ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക് ഭൂ​ഷ​ൺ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ ഏ​റെ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള ബാബരി കേ​സ്​ പ​രി​ഗ​ണി​ക്കു​​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirmohi AkharaAyodhya LandBabari land caseRam Janam Bhumi Nyassupreme court
News Summary - Nirmohi Akhara opposes Supreme Court govt transfer of excess land in Ayodhya -India News
Next Story