Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് പരസ്യ പോരാകരുത്'; ടാറ്റയിലെ അധികാര തർക്കത്തിൽ താക്കീതുമായി നിർമല സീതാരാമൻ

text_fields
bookmark_border
ഇത് പരസ്യ പോരാകരുത്; ടാറ്റയിലെ അധികാര തർക്കത്തിൽ താക്കീതുമായി നിർമല സീതാരാമൻ
cancel

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിനുള്ളിലെ അധികാര തർക്കം പരസ്യമായി ചർച്ചയാകരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിഷയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നും അടച്ചിട്ട മുറിയിൽ തന്നെ പരിഹരിക്കണമെന്നും അവർ പറഞ്ഞു. മുംബൈയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ടാറ്റയുടെ ബ്രാൻഡ് മൂല്യം എത്ര വലുതാണെന്നും അതിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ പാഴ്സി സമൂഹം നൽകിയ സംഭാവന എന്താണെന്നും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുള്ള മേഖലകളുടെ വ്യാപ്തി വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഘടകമാണ്. പ്രശ്നം എത്രയും വേഗം സൗഹാർദ്ദപരമായി പരിഹരിക്കപ്പെടണമെന്നും കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങണമെന്നുമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

158 വർഷത്തെ പാരമ്പര്യമുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യത്തിലാണ് ഇപ്പോൾ ഭിന്നത രൂക്ഷമായിരിക്കുന്നത്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് തർക്കത്തിന് കാരണം. സെപ്റ്റംബർ 17ന് നടന്ന ബോർഡ് യോഗത്തിലാണ് ഈ ഭിന്നത മറനീക്കി പുറത്ത് വന്നത്. മാസങ്ങളായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസമാണ് അന്ന് പരസ്യമായത്.

ടാറ്റ സൺസിന്റെ ഓഹരി വിപണിയിലെ ലിസ്റ്റിങും ചന്ദ്രശേഖരന്റെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയുമാണ് തർക്കത്തിന് പ്രധാന കാരണം. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി പദവി ഒഴിവാക്കണമെന്ന ടാറ്റ സൺസിന്റെ ആവശ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയിരുന്നു. ആർബിഐയുടെ കത്ത് ലഭിച്ച് ഒരാഴ്ചക്കുള്ളിലാണ് ലിസ്റ്റിങ് നടപടികളുമായി മുന്നോട്ട് പോകാൻ ടാറ്റ സൺസ് ബോർഡ് തീരുമാനിച്ചത്. ഒപ്പം ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാനും തീരുമാനമായി. ഈ രണ്ട് നിർണായക തീരുമാനങ്ങളെയും എതിർത്ത് വോട്ട് ചെയ്ത ഏക ഡയറക്ടർ നോയൽ ടാറ്റയായിരുന്നു. ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന മറ്റൊരു ഡയറക്ടറായ വേണു ശ്രീനിവാസൻ ഭൂരിപക്ഷത്തിനൊപ്പം നിന്നു. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരിയും ടാറ്റ ട്രസ്റ്റ്സിന്റെ കൈവശമാണ്. ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് 18.4 ശതമാനം ഓഹരിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nirmala Sitharaman Tata Dispute
Next Story