Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇമ്രാൻ ഖാൻെറ മോദി...

ഇമ്രാൻ ഖാൻെറ മോദി അനുകൂല പരാമർശത്തിന്​ പിന്നിൽ കോൺഗ്രസ്​- നിര്‍മല സീതാരാമന്‍

text_fields
bookmark_border
Nirmala-Sitharaman
cancel

ന്യൂഡൽഹി: പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻെറ നരേന്ദ്രമോദി അനുകൂല പരാമർ​ശത്തിന്​ പിന്നിൽ കോൺഗ്രസ്​ ആണെ ന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന്​ ഇമ്രാൻഖാൻ പറഞ്ഞതി ന്​ പിന്നിൽ മോദിയെ താഴെയിറക്കാനുള്ള കോൺഗ്രസിൻെറ തന്ത്രമാണെന്ന്​ അവർ ആരോപിച്ചു.

എന്തിനാണ്​ ഇത്തരം പ്രസ ്​താവനകൾ നടത്തുന്നതെന്ന്​ അറിയില്ല. എപ്പോഴും ഇത്തരത്തിലുള്ള പ്രസ്​താവനകൾ വരുന്നു. കോൺഗ്രസിൻെറ പല പ്രമുഖ നേതാക്കളും മോദിയെ താഴെയിറക്കാനായി സഹായം തേടി പാകിസ്​താനിലേക്ക്​ പോയിട്ടുണ്ട്​. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താൻെറ സഹായം തേടിയിട്ടുണ്ട്​.

ഇമ്രാൻഖാൻെറ പ്രസ്​താവനയും ഇത്തരത്തിലൊരു തന്ത്രത്തിൻെറ ഭാഗമാണോ എന്ന് താൻ​ ആശങ്കപ്പെടുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. തൻെറ അഭിപ്രായം വ്യക്തിപരമാ​െണന്നു​ം പാർട്ടിയുടെ അഭിപ്രായമല്ലെന്നും അവർ വ്യക്തമാക്കി. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ നിര്‍മല സീതാരാമന്‍ ആരോപണം ഉന്നയിച്ചത്.

കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ് അധികാരത്തിൽ വരുന്നതെങ്കിൽ കശ്മീര്‍ വിഷയത്തില്‍ പാകിസ്​താനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കുമെന്നും എന്നാൽ നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചക്ക്​ കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നുമായിരുന്നു ഇമ്രാൻഖാൻെറ പ്രസ്​താവന.

പാക്​ പ്രധാനമന്ത്രിയുടെ വാക്കുകൾ കോൺഗ്രസ്​ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ കോൺഗ്രസിനെതിരെയുള്ള ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modinirmala sitharamanmalayalam newsPakistan PM Imran Khan
News Summary - Nirmala Sitharaman Smells Congress Ploy Behind Imran Khan's 'Endorsement' of PM Modi -india news
Next Story