ബജറ്റ് പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തി നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: 2023-24 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതികൾ വിലയിരുത്തുന്നതിലും ഉപരി പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുമാണ് ധനമന്ത്രി യോഗത്തിൽ സംസാരിച്ചത്.
എക്കണോമിക് അഫയേഴ്സ് സെക്രട്ടറി അജയ് സേഠ്, ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക് അസെറ്റ് മാനേജ്മെന്‍റ് ഡിപാർട്മെന്‍റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ജോഷി, കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറി മനോജ് ഗോവിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

