Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ്​ അവതരണം കാണാൻ...

ബജറ്റ്​ അവതരണം കാണാൻ നിർമലയുടെ മകളും ബന്ധുക്കളും

text_fields
bookmark_border
ബജറ്റ്​ അവതരണം കാണാൻ നിർമലയുടെ മകളും ബന്ധുക്കളും
cancel

ന്യൂഡൽഹി: രണ്ടാമത്​ കേന്ദ്ര ബജറ്റ്​ അവതരിപ്പിക്കുന്ന ധനമന്ത്രി നിർമല സീതാരാമ​​െൻറ ബജറ്റ് അവതരണം കാണാൻ മകളട ക്കമുള്ള കുടുംബാംഗങ്ങൾ ശനിയാഴ്ച പാർലമ​െൻറിലെത്തി.

നിർമല സീതാരാമ​​െൻറ മകൾ പരകല വാങ്മയി, അമ്മാവൻ, ബന്ധു എന് നിവർ ബജറ്റ് അവതരണം കാണുന്നതിനായി എത്തിയിരുന്നു​. കന്നി ബജറ്റി​​െൻറ അവതരണ വേളയിൽ ധനമന്ത്രിയുടെ മാതാപിതാക്കളായ സാവിത്രിയും നാരായണൻ സീതാരാമനും പാർലമെന്റിനുള്ളിൽ സന്നിഹിതരായിരുന്നു.

മന്ത്രിസഭ അംഗീകരിച്ച 2020-21 വർഷത്തെ കേന്ദ്ര ബജറ്റാണ്​ ധനമന്ത്രി പാർലമ​െൻറിൽ അവതരിപ്പിക്കുന്നത്​. രാവിലെ 11 മണിയോടെയാണ്​ ബജറ്റ് പ്രസംഗം ആരംഭിച്ചത്​. 90 മുതൽ 120 മിനിറ്റ് വരെ ബജറ്റ്​ അവതരണം നീണ്ടുനിൽക്കും.

ബജറ്റ്​ അവതരണത്തിന് മഞ്ഞനിറത്തിലുള്ള സിൽക്ക് സാരി ധരിച്ചെത്തിയ ധനമന്ത്രി കഴിഞ്ഞ വർഷത്തെപ്പോലെ ബജറ്റ് രേഖകൾ വഹിക്കുന്നതിനായി ഒരു പരമ്പരാഗത സഞ്ചിയാണ്​ തിരഞ്ഞെടുത്തത്​.

ധനമന്ത്രി നേരത്തെ പ്രസിഡൻറ്​ രാംനാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. സഹമന്ത്രി അനുരാഗ് താക്കൂറിനും ധനകാര്യ മന്ത്രാലയത്തിലെ മറ്റ്​ ഉദ്യോഗസ്ഥർക്കുമൊപ്പമാണ്​ നിർമല സീതാരാമൻ പാർലമ​െൻറിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanindia newsmalaylam newsUnion Budget 2020
News Summary - nirmala sitharaman​'s family including daughter to witness budget presentation in parliament -india news
Next Story