Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: വധശിക്ഷ...

നിർഭയ കേസ്​: വധശിക്ഷ പോരെന്ന്​ നിർഭയയുടെ അമ്മ

text_fields
bookmark_border
asha
cancel

ന്യൂഡൽഹി: നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ സുപ്രീംകോടതി ഇന്ന്​ വാദം കേൾക്കും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിൽ തെറ്റില്ലെന്നും പ്രതികൾക്ക്​ വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്നും പെൺകുട്ടിയുടെ അമ്മ ആഷാ ദേവി പ്രതികരിച്ചു. 

‘‘പ്രതികൾക്ക്​ വധശിക്ഷ തന്നെ കുറവാണ്​.  ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത്​ അവസാനിക്കണം’’- ആഷാ ദേവി പറഞ്ഞു.

നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജിയിൽ ഇന്ന്​ സു​പ്രീം​കോ​ട​തി വി​ധി​പ​റ​യും.  നി​ല​വി​ല്‍ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന നാ​ലു പ്ര​തി​ക​ളു​ടെ ഹ​ര​ജി​യി​ൽ കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. കേ​സി​ല്‍ ആ​റു പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ക്ക് സം​ഭ​വ​സ​മ​യ​ത്ത് പ്രാ​യ​പൂ​ര്‍ത്തി ആ​കാ​തി​രു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

മ​റ്റൊ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി. മ​റ്റ് നാ​ലു പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ്  ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​ ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വി​ധി മു​മ്പ്​ സു​പ്രീം കോ​ട​തി ശ​രി​െ​വ​ച്ചി​രു​ന്നു. പ്ര​തി​ക​ൾ വീ​ണ്ടും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. 2012 ഡി​സം​ബ​ര്‍ 12നാ​ണ് ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ര്‍ഥി​നി​യെ ഓ​ടു​ന്ന ബ​സി​ല്‍ ആ​റം​ഗ​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍കു​ട്ടി ഡി​സം​ബ​ര്‍ 29ന് ​മ​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirbhayadeath penaltymalayalam news
News Summary - Nirbhaya's Mother Says Even Death Penalty is Not Enough- India news
Next Story