Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​...

ഹൈദരാബാദ്​ ഏറ്റുമുട്ടൽ: നീതി നടപ്പാക്കി; പൊലീസിനെതിരെ നടപടിയെടുക്കരുതെന്ന്​​ നിർഭയയുടെ അമ്മ

text_fields
bookmark_border
ഹൈദരാബാദ്​ ഏറ്റുമുട്ടൽ: നീതി നടപ്പാക്കി; പൊലീസിനെതിരെ നടപടിയെടുക്കരുതെന്ന്​​ നിർഭയയുടെ അമ്മ
cancel

ന്യൂഡൽഹി: വ​നി​ത ​വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയിൽ അതീവ സന്തോഷമെന്ന്​ നിർഭയയുടെ മാതാവ്​ ആശാദേവി. തെലങ്കാന പൊലീസ്​ നീതി നടപ്പാക്കിയതിൽ സന്തോഷം തോന്നുന്നു. പ്രതികളെ കൊലപ്പെടുത്തിയ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്നും ആശാദേവി പറഞ്ഞു.

ഡൽഹിയിൽ കൂട്ടബാലത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകൾക്ക്​ നീതി ലഭിക്കാൻ ഏഴു വർഷമായി ഞങ്ങൾ കോടതി കയറിയിറങ്ങുകയാണ്​. നിർഭയ കേസിൽ ജയിൽ കഴിയുന്ന പ്രതികളുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന്​ അപേക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആശാദേവി പറഞ്ഞു.

ഡോക്ടറെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ലോറി ഡ്രൈ​വ​​റും മു​ഖ്യ​പ്ര​തിയുമായ ആ​രി​ഫ്​ (24), ലോ​റി ക്ലീ​ന​ർ​മാരായ ജോ​ലു ശി​വ(20), ജോ​ലു ന​വീ​ൻ (20), ചി​ന്ത​കു​ണ്ട ചെ​ന്ന​കേ​ശ​വ​ലു (20) എന്നിവരെയാണ് തെലുങ്കാന പൊലീസ് ഇന്ന്​ പുലർച്ചെ വെടിവെച്ച്​ കൊന്നത്.

തെളിവെടുപ്പിന്​ എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ്​ പൊലീസ്​ ഭാഷ്യം. പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലീസ് അറിയിച്ചു.

വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ 25കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ന്ന​ശേ​ഷം ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ്​ തീ​കൊ​ളു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice encounterHyderabad Doctor Rape caseTelengana Doctor murder
News Summary - Nirbhaya's mother on all four accused in rape&murder of woman veterinarian in Telangana killed in encounter - India news
Next Story