ഇന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങും –നിർഭയയുടെ പിതാവ്
text_fieldsന്യൂഡൽഹി: ‘‘ഇൗ രാത്രി ഞാൻ സമാധാനത്തോടെ ഉറങ്ങും’’ -അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പരമോന്നത കോടതിയുടെ വിധി കേട്ട നിമിഷം നിർഭയയുടെ പിതാവിെൻറ നാവിൽ നിന്നുതിർന്നതായിരുന്നു ഇൗ വാക്കുകൾ. ഞങ്ങളുടെ മകളും ഇനി ആത്മശാന്തിയോടെ ഉറങ്ങും. അവൾ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ മേയ് പത്തിന് 28 വയസ്സ് പൂർത്തിയാവുമായിരുന്നു.
ഇന്നത്തെ വിധി അവൾക്കുള്ള ദൈവത്തിെൻറ സമ്മാനമാണ് -തീരാവേദനയിലും നിർഭയയുടെ പിതാവ് ബദ്രി സിങ് സന്തോഷത്തോടെ പറഞ്ഞു. മകളുടെ വേർപാടിനുശേഷം ആശാ ദേവിയും ബദ്രി സിങ്ങും അവളുടെ ഒാർമയിലൂടെയല്ലാതെ ഒരു നിമിഷംപോലും കടന്നുപോയിട്ടില്ല. എപ്പോഴെല്ലാം ഞാൻ തളർന്നുപോവുന്നതായി തോന്നുന്നുവോ അപ്പോഴൊക്കെ മകളുടെ മുഖം കണ്ണുകളിൽ തെളിഞ്ഞുവരും.
അതിലൂടെ ഞാൻ സ്വയം എഴന്നേറ്റുനിൽക്കും -വിധിയറിയാൻ കാത്തുനിന്ന കോടതിമുറിയിലെ ആൾക്കൂട്ടത്തിനിടയിൽനിന്ന് ആശാ ദേവി പറഞ്ഞു. നീതി വൈകിയെങ്കിലും നിഷേധിക്കപ്പെട്ടില്ല. ഇത് കുടുംബത്തിെൻറയും കൂടെനിന്നവരുടെയും വിജയമാണ്. സുപ്രീംകോടതിയിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. ഞങ്ങളുടെ മാലാഖയെയാണ് നഷ്ടമായത്. അതിെൻറ വേദന നീതിന്യായ വ്യവസ്ഥക്ക് മനസ്സിലായിട്ടുണ്ട്. മകൾക്കുവേണ്ടി പോരാടിയവർക്കും കോടതിക്കും എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതത്തെ അടിമേൽ മറിച്ച ആ ദുരന്തത്തിനുശേഷം നിർഭയ ജ്യോതി ട്രസ്റ്റ് എന്നപേരിൽ ബലാത്സംഗ ഇരകൾക്കുവേണ്ടി പ്രവർത്തിച്ചുവരുകയാണ് ഇരുവരും. തങ്ങളുടെ മകളുടെ യഥാർഥ പേരിൽ തെന്ന അവൾ അറിയെപ്പടണമെന്നാണ് ഇൗ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. ആരാണോ ഇത്തരം ക്രൂരകൃത്യം ചെയ്യുന്നത് അവരുടെ കഴുത്താണ് കുനിയേണ്ടത്. അല്ലാതെ ഞങ്ങളുടേതല്ല -സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
