Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആത്മഹത്യ ഭീഷണി മുഴക്കി ...

ആത്മഹത്യ ഭീഷണി മുഴക്കി നിർഭയ കേസ്​ പ്രതിയുടെ ഭാര്യ

text_fields
bookmark_border
ആത്മഹത്യ ഭീഷണി മുഴക്കി നിർഭയ കേസ്​ പ്രതിയുടെ ഭാര്യ
cancel

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാൻ​ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിയു​ടെ ഭാര്യ. ഡൽഹി പാട്യാല ഹൗസ്​ കോടതിക്ക്​ പുറത്താണ്​ നാടകീയ രംഗം അരങ്ങേറിയത്​. ഭർത്താവിന്​ വധശിക്ഷ നൽകരുതെന്ന്​ ആവശ്യ​പ്പെട്ടായിരുന്നു ഭീഷണി.

പ്രതിയായ അക്ഷയ്​ സിങ്ങി​​െൻറ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട്​ കഴിഞ്ഞദിവസം ഹരജി നൽകിയിരുന്നു. ഭർത്താവ്​ നിരപരാധിയാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു. കേസ്​ വ്യാഴാഴ്​ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക്​ മുന്നിൽ കുത്തിയിരുന്നു. കുറച്ചു സമയത്തിന്​ ശേഷം ചെരുപ്പെടുത്ത്​ സ്വന്തം ദേഹത്തേക്ക്​ തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.

വധശിക്ഷ നീട്ടിവെക്കുന്നതിനായി പ്രതികൾ നാലുപേരും മാറിമാറി ഹരജിയും തിരുത്തൽ ഹരജിയും നൽകി കൊണ്ടിരിക്കുകയായിരുന്നു. മാർച്ച്​ 20ന്​ വെളുപ്പിന്​ 5.30 നാണ്​ പ്രതികളായ നാലുപേരുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്​. വധശിക്ഷ നടപ്പാക്കുന്നതി​​െൻറ പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.

പ്രതികളുടെ നിയമവഴികളെല്ലാം അടഞ്ഞതോടെയാണ്​ അക്ഷയ്​ കുമാറി​​െൻറ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട്​ ഹരജി നൽകിയത്​. വിധവയായി ജീവിക്കാൻ താൽപര്യമില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

Show Full Article
TAGS:nirbhaya case Nirbhaya Delhi gang rape case india news malayalam news 
News Summary - Nirbhaya Convict's Wife Threatens Suicide Day Before Hanging -India news
Next Story