Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​:...

നിർഭയ കേസ്​: അന്ത്യഭിലാഷം അറിയിക്കാൻ നോട്ടീസ്​ നൽകി; മൗനം പാലിച്ച്​ പ്രതികൾ

text_fields
bookmark_border
നിർഭയ കേസ്​: അന്ത്യഭിലാഷം അറിയിക്കാൻ നോട്ടീസ്​ നൽകി; മൗനം പാലിച്ച്​ പ്രതികൾ
cancel

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്ത്​ കഴിയുന്ന ​നാലു പ്രതികൾക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട്​ നോട്ടീസ്​ നൽകി ജയിൽ അധികൃതർ. തിഹാർ ജയിലിൽ കഴിയുന്ന മുകേഷ്​ സിങ്​, വിനയ്​ ശർമ, അക്ഷയ്​ കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒ ന്നിനാണ്​ തൂക്കിലേറ്റുക. അതിന്​ മുമ്പ്​ കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത്​ കൈമാറ്റം ആഗ്രഹിക്കുന്നുണ്ട ോ തുടങ്ങിയ കാര്യങ്ങളാണ്​ ജയിൽ അധികൃതർ ആരാഞ്ഞത്​. എന്നാൽ ചോദ്യങ്ങൾക്ക്​ നാലുപേരും മറുപടി നൽകിയിട്ടില്ല. ​

ജയിൽചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന്​ മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ്​ തിഹാർ ജയിൽ അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്​. പ്രതികൾക്ക്​ പ്രാർഥന നടത്താൻ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.

വധശിക്ഷ നടപ്പാക്കുന്നതിന്​ മുമ്പ്​ കുറ്റവാളി ആവശ്യപ്പെട്ടാൽ കുടുംബാംഗങ്ങളെ കാണാൻ അനുമതി നൽകണമെന്നതാണ്​ നിയമം. അവരുടെ സ്വത്ത്​വകകൾ ആർക്ക്​ കൈമാറണമെന്ന്​ അറിയിക്കാനുള്ള അവകാശവുമുണ്ട്​. എന്നാൽ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രതികൾ.

കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ 22ന്​ നടപ്പാക്കാനാണ്​ ആദ്യം നിശ്​ചയിച്ചിരുന്നത്​. എന്നാൽ, മുകേഷ്​ സിങ്​ ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന്​ ഇത്​ നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്​ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡി​സം​ബ​റി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഓ​ടു​ന്ന ബ​സി​ൽ ആ​റം​ഗ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ശേ​ഷം ബ​സി​ന്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. അ​തി​ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ യു​വ​തി 12 ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാം ​സി​ങ്​ വി​ചാ​ര​ണ​ക്കി​ടെ തി​ഹാ​ർ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya caseindia newsHangingnirbhaya convictsdeath warrant
News Summary - Nirbhaya Convicts Silent On Last Wishes Ahead Of February 1 Hanging - India news
Next Story