Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദയാഹരജിക്കുള്ള രേഖകൾ...

ദയാഹരജിക്കുള്ള രേഖകൾ വൈകിപ്പിച്ചെന്ന്; നിർഭയ​ കേസ്​ പ്രതികൾ വീണ്ടും കോടതിയിൽ

text_fields
bookmark_border
ദയാഹരജിക്കുള്ള രേഖകൾ വൈകിപ്പിച്ചെന്ന്; നിർഭയ​ കേസ്​ പ്രതികൾ വീണ്ടും കോടതിയിൽ
cancel

ന്യൂഡൽഹി: നിർഭയ കേസിൽ ദയാഹരജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്​ച വരുത്തിയെന്ന്​ ചൂണ ്ടിക്കാട്ടി പ്രതികൾ വീണ്ടും ഹരജി നൽകി. ജയിൽ അധികൃതർ രേഖകൾ സമർപ്പിക്കാൻ വൈകിപ്പിച്ചെന്ന്​ ചൂണ്ടിക്കാട്ടി പാട് യാല ഹൗസ്​ കോടതിയിലാണ്​ ഹരജി നൽകിയിരിക്കുന്നത്​.

അഭിഭാഷകൻ എ.പി. സിങ്ങാണ്​ പ്രതികൾക്ക്​ വേണ്ടി ഹരജി ഫയൽ ചെയ ്​തത്​. കോടതി ശനിയാഴ്​ച ഹരജി പരിഗണിക്കും.

നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന ​നാലു പ്രതികൾക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട്​ ജയിൽ അധികൃതർ നോട്ടീസ്​ നൽകിയിരുന്നു. എന്നാൽ ഇവർ മറുപടി നൽകിയിരുന്നില്ല. ഇതിന്​​ പിന്നാലെയാണ്​ ജയിൽ അധികൃതർക്കെതിരെ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്​.

തിഹാർ ജയിലിൽ കഴിയുന്ന മുകേഷ്​ സിങ്​, വിനയ്​ ശർമ, അക്ഷയ്​ കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒന്നിനാണ്​ തൂക്കിലേറ്റുക.​ കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ 22ന്​ നടപ്പാക്കാനാണ്​ ആദ്യം നിശ്​ചയിച്ചിരുന്നത്​. എന്നാൽ, മുകേഷ്​ സിങ്​ ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന്​ ഇത്​ നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്​ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡി​സം​ബ​റി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ഓ​ടു​ന്ന ബ​സി​ൽ ആ​റം​ഗ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ശേ​ഷം ബ​സി​ന്​ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. അ​തി​ഗു​രു​ത​ര പ​രി​ക്കു​ക​ളേ​റ്റ യു​വ​തി 12 ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാം ​സി​ങ്​ വി​ചാ​ര​ണ​ക്കി​ടെ തി​ഹാ​ർ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ചിരുന്നു.

Show Full Article
TAGS:nirbhaya convicts lawyer tihar jail mercy plea india news 
Next Story