ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹരജി നിരസിച്ചതിനെതിരെ നിർഭയ കേസ് പ്രതി സുപ്രീംകോടതിയിൽ. മുക േഷ് സിങ്ങാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. ജനുവരി 16നാണ് രാംനാഥ് കോവിന്ദ് മുകേഷ് സിങ്ങിെൻറ ദയാഹരജി തള്ളിയത്.
രാഷ്ട്രപതി ദയാഹരജി തള്ളിയതോടെ നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാൻ മരവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിൽ വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പുതിയ ഹരജി.
നേരത്തെ രേഖകൾ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ നൽകിയ ഹരജി ഡൽഹിയിലെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.