നിർഭയ കേസ്: വധശിക്ഷക്കെതിരെ സുപ്രീംകോടതിയിൽ പ്രതിയുടെ ഹരജി
text_fieldsന്യൂഡൽഹി: നിർഭയ കേസിലെ വധശിക്ഷക്കെതിരെ പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. തിരുത്തൽ ഹരജിയാണ് പ്രതികളിലൊരാളായ വിനയ് ശർമ സുപ്രീംകോടതിയിൽ നൽകിയത്. കേസിലെ പ്രതികളെ തൂക്കിലേറ്റാൻ മരണവാറണ്ട് പുറപ്പെ ടുവിച്ചതിന് പിന്നാലെയാണ് നീക്കം.
മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരെ ജനുവരി 22ന് തീഹാർ ജയിലിലാണ് തൂക്കിലേറ്റുക. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
