Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: പവൻ...

നിർഭയ കേസ്​: പവൻ ഗുപ്​തയുടെ തിരുത്തൽ ഹരജി തള്ളി

text_fields
bookmark_border
നിർഭയ കേസ്​: പവൻ ഗുപ്​തയുടെ തിരുത്തൽ ഹരജി തള്ളി
cancel

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ, കൊലപാതക കേസിൽ കോടതി വധശിക്ഷക്ക്​ വിധിച്ച നാല്​ പ്രതികളിലൊരാളായ പവൻ ഗുപ്​ത നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി.

കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക്​ പ്രായപൂർത്തിയായിരുന്നില്ലെന്ന വാദമുയർത്തി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പട്ട്​ പവൻ ഗുപ്​ത നൽകിയ പുനഃപരിശോധനാ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന്​ നൽകിയ തിരുത്തൽ ഹരജിയാണ്​ സുപ്രീംകോടതി ഇന്ന്​ തള്ളിയത്​.

പ്രതികൾക്ക്​ കോടതി നിരവധി അവസരങ്ങൾ നൽകിയെന്നും വധശിക്ഷക്ക്​ തൊട്ടുമുമ്പ്​ എന്തെങ്കിലും ഉയർത്തിക്കൊണ്ട്​ വന്ന്​ അത്​ മാറ്റിവെപ്പിക്കുകയാണ്​ ചെയ്യുന്നതെന്നും നിർഭയയുടെ മാതാവ്​ പറഞ്ഞു. ഇപ്പോൾ, നമ്മു​ടെ കോടതികൾക്ക് പ്രതികളുടെ തന്ത്രങ്ങളെക്കുറിച്ച് അറിയാമെന്നും നിർഭയക്ക്​ നാളെ നീതി ലഭിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

വെള്ളിയാഴ്​ച പുലർച്ചെ 5.30നാണ്​ പ്രതികളുടെ വധശിക്ഷ നടപ്പാക്കു​ന്നത്​.


Show Full Article
TAGS:nirbhaya case supreme court Curative Petition pawan gupta india news malayalam news 
News Summary - nirbhaya case:SC dismisses curative petition of convict Pawan Gupta -india news
Next Story