Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 7:50 AM IST Updated On
date_range 6 Nov 2017 10:30 AM ISTഡൽഹി കൂട്ടബലാത്സംഗം; നാൾ വഴി
text_fieldsbookmark_border
- 2012 ഡിസംബർ 16: പാരാമെഡിക്കൽ വിദ്യാർഥിനി സ്വകാര്യ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
- ഡിസം. 17: പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. പൊലീസ് നാല് പ്രതികളെ തിരിച്ചറിഞ്ഞു -ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത.
- ഡിസം. 18: പ്രതികൾ അറസ്റ്റിൽ.
- ഡിസം. 20: വിദ്യാർഥിനിയുടെ സുഹൃത്ത് പ്രതികളെ തിരിച്ചറിഞ്ഞു.
- ഡിസം. 21 ആറാം പ്രതി അക്ഷയ് ഠാകുർ അറസ്റ്റിൽ.
- ഡിസം. 23: നിരോധന ഉത്തരവ് ലംഘിച്ചും ഡൽഹിയിൽ പ്രതിഷേധം അണപൊട്ടി.
- ഡിസം. 25: പെൺകുട്ടിയുടെ നില ഗുരുതരമായി.
- ഡിസം. 26. ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിെയ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
- ഡിസം. 29: പെൺകുട്ടി മരിച്ചു. പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു.
- 2013 ജനു. 2: ലൈംഗിക പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി ചീഫ് ജസ്റ്റിസ് അൽതമസ് കബീർ ഉദ്ഘാടനം ചെയ്തു.
- ജനു. 3: പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ മറ്റു അഞ്ചു പേർക്കെതിരെ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
- ജനു. 17: അഞ്ചു പ്രതികൾക്കെതിരെ അതിവേഗ കോടതി വിചാരണ നടപടി തുടങ്ങി.
- ഫെബ്രുവരി 28: പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ചുമത്തി.
- മാർച്ച് 11: രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.
- മാർച്ച്: 22: വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി ൈഹകോടതി ദേശീയ മാധ്യമങ്ങൾക്ക് അനുമതി നൽകി.
- ആഗസ്റ്റ് 31: കുട്ടിക്കുറ്റവാളിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം നല്ലനടപ്പിന് ശിക്ഷിച്ചു.
- സെപ്റ്റം. 3: നാല് പ്രതികൾക്കെതിരായ വിചാരണ പൂർത്തിയായി.
- സെപ്റ്റം.13: മുകേഷ്, വിനയ്, അക്ഷയ്, പവാൻ എന്നീ നാലു പ്രതികൾക്കും വധശിക്ഷ.
- 2014 മാർച്ച് 13: ഹൈകോടതി വധശിക്ഷ ശരിവെച്ചു.
- മാർച്ച് 15 : വധശിക്ഷ നടപ്പാക്കുന്നതിൽ സുപ്രീം കോടതി സ്റ്റേ.
- 2017 ഫെബ്രു. 3: പ്രതികളുടെ അപ്പീലിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം
- മാർച്ച് 27: അപ്പീലിൽ വിധി പറയാൻ മാറ്റിവെച്ചു.
- മേയ് 5: അപൂർവങ്ങളിൽ അപൂർവ കേസാണെന്ന് നിരീക്ഷിച്ച് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
