നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ തയാറാണെന്ന് തമിഴ്നാട്ടിലെ ഹെഡ് കോൺസ്റ്റബ്ൾ
text_fieldsചെന്നൈ: നിർഭയ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർ ജോലിക്ക് തയാറാണെന്നറിയിച്ച് തമിഴ്നാട് പൊലീസിലെ ഹെഡ്കോൺസ്റ്റബ്ൾ ഡൽഹി തിഹാർ ജയിൽ അധികൃതർക്ക് കത്തയച്ചു. രാമനാഥപുരം പൊലീസ് അക്കാദമി ട്രെയിനിങ് സെൻററിലെ ഹെഡ്കോൺസ്റ്റബ്ൾ ശിവഗംഗ സ്വദേശി എസ്. സുഭാഷ് ശ്രീനിവാസൻ എന്ന 42കാരനാണ് ഡൽഹി ജയിൽ ഡി.ജി.പിക്ക് കത്തയച്ചത്.
തിഹാർ ജയിലിൽ ആരാച്ചാർ തസ്തിക ഒഴിഞ്ഞുകിടക്കുന്നതറിഞ്ഞാണ് സുഭാഷ് സ്വമേധയാ കൃത്യം നടത്താൻ മുന്നോട്ടുവന്നത്. ഇതിന് പ്രത്യേകിച്ച് പ്രതിഫലം വേണ്ടെന്നും ഇദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ക്രൂര കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് മരണശിക്ഷയിൽനിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കണമെന്നും സുഭാഷ് പറയുന്നു.
’97ൽ തമിഴ്നാട് പൊലീസിൽ ചേർന്ന ഇദ്ദേഹം 2004 മുതൽ സാമൂഹികസേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സർക്കാർ ആശുപത്രി മോർച്ചറികളിലെ അനാഥ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും പാവപ്പെട്ട കുടുംബങ്ങൾക്ക് കുടിവെള്ള വിതരണവും റോഡോരങ്ങളിലെ വൃക്ഷങ്ങളുടെ സംരക്ഷണ ജോലികളുമാണ് ഇതിൽ പ്രധാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
