ന്യൂഡൽഹി: നിർഭയ കൂട്ട ബലാൽസംഗ കേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത ്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. ദയാഹരജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു.
കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈമാസം 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.
ദയാഹരജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഡൽഹി സർക്കാറും ദയാഹരജി തള്ളണമെന്ന ശിപാർശയാണ് നൽകിയിരിക്കുന്നത്. മുകേഷിന് പുറമേ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് കേസിലെ പ്രതികൾ.