Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുറ്റകൃത്യം നടന്ന...

കുറ്റകൃത്യം നടന്ന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന്​ നിർഭയ കേസ്​ പ്രതി

text_fields
bookmark_border
കുറ്റകൃത്യം നടന്ന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന്​ നിർഭയ കേസ്​ പ്രതി
cancel

ന്യൂഡൽഹി: വധശിക്ഷയിൽനിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ നിർഭയ കേസ്​ പ്രതി മുകേഷ്​ സിങ്​ നൽകിയ ഹരജി ഡൽഹി കേ ാടതി തള്ളി. സംഭവ ദിവസം ഡൽഹിയിൽ ഇല്ലായിരു​െന്നന്ന്​ അവകാശ​െപ്പട്ട്​ നൽകിയ ഹരജിയാണ്​ അഡീഷനൽ സെഷൻസ്​ ജഡ്​ജി ധർ​ േമന്ദ്രറാണ തള്ളിയത്​.

2012 ഡിസംബർ 17ന്​ രാജസ്ഥാനിൽ അറസ്​റ്റ്​ ചെയ്യപ്പെട്ട മുകേഷിനെ ഡൽഹിയിലേക്ക്​ കൊണ്ടുവന്നതാണെന്നും സംഭവ ദിവസമായ ഡിസംബർ 16ന്​ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നുമാണ്​ ഹരജിയിൽ അവകാശപ്പെട്ടിരുന്നത്​. എന്നാൽ, ബാലിശമായ വാദമാണ്​ മുകേഷ്​ ഉന്നയിക്കുന്നതെന്നും വധശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

തിഹാർ ജയിലിൽ പീഡിപ്പിക്ക​െപ്പ​െട്ടന്നും ആരോപിച്ചിട്ടുണ്ട്​. വൈകാരികമായി പെരുമാറിയ മുകേഷി​​െൻറ അഭിഭാഷകന്​ മാർഗനിർദേശങ്ങൾ നൽകണമെന്ന്​ ബാർകൗൺസിൽ ഓഫ്​ ഇന്ത്യയോടും കോടതി ആവശ്യപ്പെട്ടു. മാർച്ച്​ അഞ്ചിന്​ പുറപ്പെടുവിച്ച മരണ വാറൻറിൽ നിർഭയ കേസിലെ നാലു​ പ്രതികളെയും മാർച്ച്​ 20ന്​ രാവിലെ 5.30ന്​ തൂക്കിലേറ്റാനാണ്​ കോടതി ഉത്തരവ്​​.

Show Full Article
TAGS:nirbhaya case Mukesh singh Nirbhaya Delhi gang rape case india news malayalam news 
News Summary - Nirbhaya Case New Petition Mukesh Singh -India news
Next Story