Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വേണം ആ നീതി;...

‘വേണം ആ നീതി; കത്​വയിലെ പെൺകുട്ടിക്കും’

text_fields
bookmark_border
‘വേണം ആ നീതി; കത്​വയിലെ പെൺകുട്ടിക്കും’
cancel

നിരന്തര പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ആ അമ്മയുടെ പോരാട്ടങ്ങൾക്കുമൊടുവിൽ നിർഭയ എന്നു പേരിട്ട വിളിച്ച ഇന്ത്യയുടെ മകൾക്ക്​ വെള്ളിയാഴ്​ച നീതി ലഭിച്ചു. മുകേഷ്​ സിങ്​, പവൻ ഗുപ്​ത, വിനയ്​ ശർമ, അക്ഷയ്​കുമാർ എന്നീ ​പ്രതികളെ ഡൽഹി തിഹാർ ജയിലിൽ തൂക്കിക്കൊന്നു. വെള്ളിയാഴ്​ച വെളുപ്പിന്​ 5.30 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്​.

വിധി നടപ്പാക്കുന്നതിൻെറ തൊട്ടുമുമ്പുവരെ വധശിക്ഷ ഒഴിവാക്കാനായി പല നാടകങ്ങളും അരങ്ങേറി. തൂക്കുമരത്തിലേക്ക്​ നടക്കുന്നതിന്​ മുമ്പുവരെ മരണഭയത്തോടെ അവർ കേണപേക്ഷിച്ചു​െകാണ്ടിരുന്നു. എങ്കിലും ഏപ്രിൽ 20ന്​ നീതിയുടെ പുലരി തെളിഞ്ഞു. നിർഭയക്ക്​ വേണ്ടി നടത്തിയ ഏഴുവർഷം നീണ്ട പോരാട്ടത്തിൽ വിജയം കൈവരിച്ചതായി അവളുടെ മാതാപിതാക്കൾ അടക്കമുള്ളവർ പ്രഖ്യാപിച്ചു.

നിർഭയയെപ്പോലെ രാജ്യത്തി​​​​െൻറ നോവായി മാറിയ മറ്റൊരു ദുഃഖപുത്രിക്കും നീതി വേണമെന്നാണ്​ ഇപ്പോൾ ഉയരുന്ന ആവശ്യം. കത്​വയിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യൻ ജനതയുടെ മനസിലെ മറ്റൊരു​ നോവായിരുന്നു. വെള്ളിയാഴ്​ച നിർഭയ പ്രതികൾക്ക്​ വധശിക്ഷ നടപ്പാക്കിയതോടെ കത്​വ കേസിലെ എട്ടുവയസുകാരിക്കും നീതിവേണമെന്ന ആവശ്യം ‘JusticeForKathuaRapeVictim’ എന്ന ഹാഷ്​ടാഗോടെ ഉയർന്നുവരികയാണ്​.

2018ലാണ്​ ജമ്മു കശ്​മീരിലെ കത്​വ ജില്ലയിലെ ഒരു ഗ്രാമത്തിലെ ക്ഷേത്രത്തിൽവെച്ച്​ എട്ടുവയസുകാരിയെ നിരന്തരം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത്​. കേസിലെ ഏഴ​ു പ്രതികളിലെ ആറുപേർക്കും പത്താൻകോട്ട്​ കോടതി ശിക്ഷ വിധിക്കുകയും ചെയ്​തു. മൂന്നുപേർക്ക്​ 25 വർഷത്തെ തടവും മൂന്നുപേർക്ക്​ അഞ്ചുവർഷവും തടവുമായിരുന്നു ശിക്ഷ. പ്രതികളിൽ ഒരാൾക്കെതിരെ വേണ്ടത്ര തെളിവുകൾ ഇല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എട്ടുപേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവൈനൽ കോടതിക്ക്​ കൈമാറി. മേൽകോടതിയെ സമീപിച്ചാൽ ഉയർന്ന ശിക്ഷ ലഭിക്കുമെന്നായിരുന്നു അഭിഭാഷകൻെറ അഭിപ്രായം. കുട്ടിക്ക്​ നീതി ലഭിച്ചിട്ടില്ലെന്ന്​ കുഞ്ഞി​​​​െൻറ മാതാപിതാക്കൾ വിശ്വസിക്കുന്നു.

നാടോടികളായ ബടർവാൾ സമുദായത്തിൽ അംഗമായിരുന്നു പെൺകുട്ടി. കുട്ടിയെ കാണാതായി ഒരാഴ്​ചക്ക്​ ശേഷമാണ്​ ഗ്രാമത്തിനടുത്തുനിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്​. 2018 ജനുവരി 10ന്​ കുതിരകളെ നോക്കാനായി പോയതായിരുന്നു. വൈകിട്ട്​ നാലുമണിയോടെ കുതിരകൾ മാത്രം തിരികെ വീട്ടിലെത്തി​. കുട്ടിയെ കാണാതായതോടെ അടുത്ത ​പൊലീസ്​ സ്​റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേസി​ൽ പൊലീസി​​​​െൻറ നിസംഗതക്കും അലംഭാവത്തിനുമുള്ള കാരണം പിന്നീട്​ വെളിയിൽവന്നു. കേസിൽ ഉൾപ്പെട്ടവരെല്ലാം പൊലീസുകാരും അവരുടെ മക്കളും സവർണബോധം പിന്തുടരുന്നവരും.

ജനുവരി 17നാണ്​ പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്​. തങ്ങളുടെ നാട്ടിൽ താമസമാക്കിയ നാടോടി ഇടയഗോത്ര​ത്തെ ഭയപ്പെടുത്തി ആ​ട്ടിയോടിക്കാനാണ്​ ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രം. തട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ ക്ഷേത്രത്തിൽവെച്ച്​ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഏഴ്​ ദിവ​സത്തോളം ബന്ധിയാക്കി പീഡനത്തിനിരയാക്കുകയും ​പ്രത്യേക തരം പൂജകൾ നടത്തുകയും ചെയ്​തു. അതിലൊരാളെ ആഗ്രഹപൂർത്തീകരണത്തിനായി മീററ്റിൽനിന്നും വിളിച്ചുവരുത്തി. പെൺകുട്ടിക്ക്​ മയക്കുമരുന്നു നൽകുകയും ചെയ്​തിരുന്നു. ബലാത്സംഗം ചെയ്​തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്താനായി പാറക്കല്ലുകൊണ്ട്​ തലക്കടിക്കുകയും ചെയ്​തു.

ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട കേസിൽ പ്രതികളെ സംരക്ഷിക്കാൻ എം.എൽ.എമാർ ഉൾപ്പെടെ പരസ്യമായി രംഗത്തുവന്നു. കുറ്റാരോപിതരെ അറസ്​റ്റ്​ ചെയ്​തതിനെതിരെ പ്ര​ാദേശിക പാർട്ടിയുടെ നേതൃത്വത്തിൽ പരസ്യ പ്രതിഷേധ പ്രകടനം നടത്തി. ഇത്തരത്തിൽ ഒരു പ്രകടനത്തിൽ രാജിവെച്ച രണ്ട്​ ബി.ജെ.പി മന്ത്രിമാർ അടക്കം പ​ങ്കെടുത്തിരുന്നു.

കുറ്റാരോപിതരിലെ അച്ഛനെയും മകനെയും ​നാലുപൊലീസുകാരടക്കം എട്ടുപേരെയുമാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതിൽ രണ്ടു ​പൊലീസുകാർ തെളിവ്​ നശിപ്പിക്കാൻ ശ്രമിച്ചതിനാണ്​ പിടിയിലായത്​. ഫോറൻസിക്​ തെളിവുകൾ ഉൾപ്പെടെയുള്ളവ പ്രതികൾക്ക്​ എതിരായിരുന്നു. കുട്ടിയുടെ ശരീരത്തിൽ നിന്നും പ്രതികളുടെ മുടിയിഴകൾ ഉൾപ്പെടെ ലഭിച്ചിരുന്നു. എങ്കിലും വധശിക്ഷ വിധിക്കാൻ തക്ക തെളിവുകളി​െല്ലന്നായിരുന്നു വിധിന്യായം.

Show Full Article
TAGS:Nirbhaya Caes Kathua case india news malayalam news 
News Summary - Nirbhaya Case Kathua Rape Case Verdict -India news
Next Story