Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: 22ന്​...

നിർഭയ കേസ്​: 22ന്​ വധശിക്ഷ നടപ്പാക്കുന്നതിന്​ സ്​റ്റേ

text_fields
bookmark_border
നിർഭയ കേസ്​: 22ന്​ വധശിക്ഷ നടപ്പാക്കുന്നതിന്​ സ്​റ്റേ
cancel
camera_alt????? ???? ????????? ?????? ?????, ????? ???, ?????? ???????, ??? ????? ???????

ന്യൂ​ഡ​ൽ​ഹി: നി​ര്‍ഭ​യ ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​ന​ട​പ്പാ​ക്കു​ന്ന​ത് ഡ​ൽ​ഹി കോ​ട​തി സ്​​റ്റേ ചെ​യ്തു. പ്ര​തി​ക​ളി​ലൊ​രാ​ള്‍ ദ​യാ​ഹ​ര​ജി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണി​ത്. മ​ ര​ണ​വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​തും ഇ​തേ കോ​ട​തി​യാ​ണ്. ‘പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്ന ഉ​ത്ത​ര​വ് പു​ന​ര​വ​ലോ​ക​നം ചെ​യ്യു​ന്നി​ല്ല. എ​ന്നാ​ല്‍, ഒ​രു ദ​യാ​ഹ​ര​ജി നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ മ​ര​ണ​വാ​റ​ൻ​റ്​ സ്​​റ്റേ ന​ല്‍കു​ക​യാ​ണ്​’ -കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ദ​യാ​ഹ​ര​ജി രാ​ഷ്​​ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും വ​ധ​ശി​ക്ഷ നീ​ട്ടി​വെ​ക്ക​രു​തെ​ന്നും നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. സീ​മ കു​ശ്​​വാ​ഹ വാ​ദി​ച്ചു. ‘ദ​യാ​ഹ​ര​ജി ഫ​യ​ൽ ചെ​യ്​​തി​​ട്ടേ​യു​ള്ളൂ. അ​ത്​ രാ​ഷ്​​ട്ര​പ​തി​ക്ക്​ അ​യ​ച്ചോ എ​ന്ന്​ ഇ​തു​വ​രെ വ്യ​ക്​​ത​മ​ല്ല’ -അ​വ​ർ വാ​ദി​ച്ചു.

22ന്​ ​വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​​ വെ​ള്ളി​യാ​ഴ്​​ച തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നേ​ര​േ​ത്ത കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച നാ​ലു പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മു​കേ​ഷ് ദ​യാ​ഹ​ര​ജി ന​ല്‍കി​യി​രു​ന്നു. ഇ​തി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന് ഡ​ല്‍ഹി സ​ര്‍ക്കാ​ർ തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​നി​ടെ, ദ​യാ​ഹ​ര​ജി ത​ള്ള​ണ​മെ​ന്ന്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​നി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്ത​ി​​​െൻറ തീ​രു​മാ​ന​മാ​ണ്​ ഉ​ണ്ടാ​കേ​ണ്ട​ത്. ഈ ​ര​ണ്ടു​ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ദ​യാ​ഹ​ര​ജി​യി​ൽ രാ​ഷ്​​ട്ര​പ​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.
മു​കേ​ഷ്​ (32), വി​ന​യ്​ ശ​ർ​മ (26), അ​ക്ഷ​യ്​​കു​മാ​ർ (31), പ​വ​ൻ ഗു​പ്​​ത (25) എ​ന്നി​വ​രാ​ണ്​ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന​ത്. ജ​നു​വ​രി 22ന്​ ​രാ​വി​ലെ ഏ​ഴി​ന്​ ഇ​വ​രെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി കോ​ട​തി​യു​ടെ മ​ര​ണ​വാ​റ​ൻ​റ്​.

Show Full Article
TAGS:nirbhaya case 
News Summary - Nirbhaya case: Delhi court stays Jan 22 hanging of 4 convicts over new mercy petition -India news
Next Story