Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർഭയ കേസ്: രേഖകൾ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: നിർഭയ കേസിൽ ദയാഹരജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ചൂണ ്ടിക്കാട്ടി പ്രതികൾ നൽകിയ ഹരജി തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഹരജി തള്ളിയത്. ജയിൽ അധികൃതരോട് ഇനി രേഖക ൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളിലൊരാളായ വിനയ് ശർമ്മക്ക് ജയിലിൽവെച്ച് വിഷബാധയേറ്റുവെന്നും ഇതിെൻറ രേഖകൾ ജയിൽ അധികൃതർ നൽകിയില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ് കോടതിയെ അറിയിച്ചു. എന്നാൽ, വധശിക്ഷ വെകിപ്പിക്കാൻ പ്രതിഭാഗം മനപ്പൂർവം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
2012 നിർഭയ കൂട്ടബലാൽസംഗ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനായി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ തിരുത്തൽ ഹരജി നൽകിയതോടെ മാറ്റുകയായിരുന്നു.
Next Story
