Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​: സംഭവം...

നിർഭയ കേസ്​: സംഭവം നടക്കു​​േമ്പാൾ പ്രായപൂർത്തിയായിരുന്നില്ലെന്ന്​ പ്രതി

text_fields
bookmark_border
nirbhya-case
cancel

ന്യൂഡൽഹി: നിർഭയ കേസിനാസ്​പദമായ സംഭവം നടക്കുന്ന സമയത്ത്​ തനിക്ക്​ പ്രായപൂർത്തിയായിട്ടില്ലെന്ന വാദവുമായി പ് രതികളിലൊരാളായ പവൻ ഗുപ്​ത. ഇതുമായി ബന്ധപ്പെട്ട്​ പവൻഗുപ്​ത സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. പവൻ ഗുപ്​തയുടെ ഹരജി വിചാരണ​ കോടതിയും ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.

അതേസമയം, പ്രതികളെ തൂക്കിലേറ്റുന്നതിനായി പുതിയ വാറണ്ട്​ പുറപ്പെടുവിക്കണമെന്ന്​ തീഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടു. നിർഭയ കൂട്ട ബലാൽസംഗ കേസിലെ മറ്റൊരു പ്രതി മുകേഷ്​ സിങ്​ സമർപ്പിച്ച ദയാഹരജി രാഷ്​ട്രപതി തള്ളിയിരുന്നു. ഇതേതുടർന്നാണ്​ പുതിയ വാറണ്ട്​ പുറപ്പെടുവിക്കണമെന്ന ആവശ്യമുയർന്നത്​.

കേസിലെ നാല്​ പ്രതികളുടെയും വധശിക്ഷ ഈ മാസം 22ന്​ നടപ്പാക്കാനാണ്​ നിശ്​ചയിച്ചിരുന്നത്​. പിന്നീട്​ മുകേഷ്​ സിങ്​ ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന്​ ഇത്​ നീട്ടിവെക്കുകയായിരുന്നു.

Show Full Article
TAGS:nirbhaya case 
News Summary - Nirbhaya Case Convict Moves SC Claiming He Was A Juvenile in 2012-India news
Next Story