Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസിൽ വധശിക്ഷ:...

നിർഭയ കേസിൽ വധശിക്ഷ: പുനഃപരിശോധന ഹരജിയുമായി പ്രതി സുപ്രീംകോടതിയിൽ

text_fields
bookmark_border
nirbhaya-case--akshay kumar singh
cancel

ന്യൂഡൽഹി: നിർഭയയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊല​െപ്പടുത്തിയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ പ്രതി അക്ഷയ്​ കുമാർ സിങ്​ സുപ്രീംകോടതിയിൽ ഹരജി നൽകി. കേസിൽ നാലു പ്രതികൾക്കാണ്​ വധശിക്ഷ വിധിച്ചത്​​. ഇവരിൽ മൂന്നുപേർ നൽകിയ പുനഃപരിശോധന ഹരജി 2018 ജുലൈ ഒമ്പതിന്​ സുപ്രീംകോടതി തള്ളിയിരുന്നു. ഇവരോടൊപ്പം അക്ഷയ്​ കുമാർ ഹരജി നൽകിയിരുന്നില്ല.

2012 ഡിസംബർ ഡിസംബർ 16ന്​ അർധരാത്രിയാണ്​ പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരിയെ ഡൽഹിയിലെ ഓടിക്കൊണ്ടിരുന്ന ബസിൽ ബലാത്സംഗം ചെയ്​തശേഷം​ പുറത്തേക്ക്​ തള്ളിയിട്ട്​ കൊലപ്പെടുത്തിയത്​. മുകേഷ്​ (30), പവൻ ഗുപ്​ത (23), വിനയ്​ ശർമ (24) എന്നിവരാണ്​ വധശിക്ഷ വിധിക്കപ്പെട്ട മറ്റുള്ളവർ. ഡൽഹി ഹൈകോടതി വിധിച്ച വധശിക്ഷ 2017ൽ സുപ്രീംകോടതി ശരിവെച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രാം സിങ്​ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയെ മൂന്നുവർഷം സർക്കാർ അഭയ കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു ജുവൈനൽ ജസ്​റ്റിസ്​ ബോർഡി​​​െൻറ ഉത്തരവ്​. മൂന്നു വർഷം പൂർത്തിയായതിനുശേഷം ഇയാളെ വിട്ടയച്ചു.

അതിനിടെ, നിർഭയ പ്രതികളിൽ ഒരാ​ളെ ഡൽഹിയിലെ മണ്ടോളി ജയിലിൽനിന്ന്​ തിഹാർ ജയിലിലേക്ക്​ മാറ്റി. പവൻ കുമാർ ഗുപ്​തയെയാണ്​ തിഹാറിലെ നമ്പർ 2 ജയിലിൽ അടച്ചത്​. കേസിലെ മറ്റു​ പ്രതികളായ മുകേഷ്​ സിങ്​, അക്ഷയ്​ എന്നിവർ നേരത്തേ ഇതേ ജയിലിലായിരുന്നു. വിനയ്​ ശർമ എന്ന പ്രതി തിഹാറിലെ നമ്പർ 4 ജയിലിലാണ്​. നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ പ്രതിയെ തിഹാറിലേക്ക്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya caseReview Petitionsupreme court
News Summary - nirbhaya case; accused moved to SC with review petition -india news
Next Story