Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമബംഗാളിൽ ആദിവാസി...

പശ്ചിമബംഗാളിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

text_fields
bookmark_border
പശ്ചിമബംഗാളിൽ ആദിവാസി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിർഭയ കേസിന്​ സമാനമായ കൂട്ടബാലത്സംഗം. സൗത്ത്​ ദിനജ്​പൂർ ജില്ലയിൽ ബുദ്ധിവൈകല്യമുള്ള ആദിവാസി യുവതിയാണ്​ ബലാത്സംഗത്തിനിരയായത്​. ഞായറാഴ്​ച രാത്രിയാണ്​ സംഭവം​. യുവതിയെ കുഷ്​മണ്ഡി ഗ്രാമത്തിലെ പാലത്തിനു കീഴിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 

അതീവ ഗുരുതരാവസ്ഥയിലായ 28 കാരിയെ റായ്​ഗുൻജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട്​ മാൽഡ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. യുവതിയുടെ ജനനേന്ദ്രിയത്തിൽ ഇരുമ്പ്​ ദണ്ഡ്​ കയറ്റി വികൃതമാക്കിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങൾക്ക്​ ക്ഷതം സംഭവിച്ചിട്ടുണ്ട്​.

അത്യാസന്ന നില പിന്നിട്ടില്ലെന്നും ആരോഗ്യനിലയെ കുറിച്ച്​ പറയാറായില്ലെന്നും ചീഫ്​ മെഡിക്കൽ ഒാഫീസർ പ്രകാശ്​ മിർഡ അറിയിച്ചു. 
സംഭവത്തിൽ പൊലീസ്​ ​കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirbhayamalayalam newsgangrapedTribal woman28-YearWest Bengal's
News Summary - Nirbhaya Again: 28-Year-Old Tribal Woman Gangraped In West Bengal's South Dinajpur- India news
Next Story