Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നിർബല സീതാരാമൻ’; അധീർ...

‘നിർബല സീതാരാമൻ’; അധീർ ചൗധരി മാപ്പ്​ പറയണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
nirmala-sitharaman-and-adhir-chowdhari.
cancel

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെ ‘നിർബല സീതാരാമൻ’ എന്ന്​ വിശേഷിപ്പിച്ച കോൺഗ്രസ് ലോക്​സഭാ കക്ഷി​ നേതാവ്​ അധീർ രഞ്​ജൻ ചൗധരിക്കെതിരെ പാർലമ​​െൻറിൽ ബി.ജെ.പി പ്രതിഷേധം.

നിർബല പരാമർശത്തിൽ അധീർ രഞ്​ജൻ ചൗധരി മാപ്പ്​ പറയണമെന്നാവശ്യപ്പെട്ട്​​ ബി.ജെ.പി അംഗങ്ങൾ ബഹളം വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായേയും അധീർ ചൗധരി ‘നുഴഞ്ഞു കയറ്റക്കാർ’ എന്ന്​ വിളിച്ച സംഭവവും പരാമർശിച്ചുകൊണ്ടായിരുന്നു ബഹളം.

‘‘എനിക്ക്​ നിങ്ങളോട്​ ഒരുപാട്​ ബഹുമാനമുണ്ട്​​. എന്നാൽ നിങ്ങളെ നിർമല സീതാരാമൻ എന്നതിന്​ പകരം ‘നിർബല’(ദുർബല) സീതാരാമൻ എന്നു വിളിക്കാനാണ്​ തോന്നുന്നത്​.’’ എന്നായിരുന്നു അധീർ ചൗധരിയുടെ പരാമർശം.

മന്ത്രിസ്ഥാനം അലങ്കരിക്കുന്ന നിർമലാ സീതാരാമന് സമ്പദ്​വ്യവസ്ഥയെ കുറിച്ച്​​ സ്വന്തം മനസ്സിലുള്ളത്​ തുറന്നു പറയാൻ സാധിക്കുമോ എന്ന്​ പോലും തങ്ങൾക്കറിയില്ലെന്നും ചൗധരി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharamanmalayalam newsindia newsAdhir Ranjan ChowdhuryBJPnirbala sitaraman remark
News Summary - nirbala sitaraman remark; bjp demanding an apology from Adhir Ranjan Chowdhury -india news
Next Story