Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദി സ്വർണവും...

നീരവ്​ മോദി സ്വർണവും വജ്രവും പി.എൻ.ബി ഉദ്യോഗസ്ഥർക്ക്​ കൈക്കൂലിയായി നൽകിയെന്ന്

text_fields
bookmark_border
നീരവ്​ മോദി സ്വർണവും വജ്രവും പി.എൻ.ബി ഉദ്യോഗസ്ഥർക്ക്​ കൈക്കൂലിയായി നൽകിയെന്ന്
cancel

​ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്ക്​ ഉദ്യോഗസ്ഥന്​ നീരവ്​ മോദി സ്വർണ്ണവും വജ്രാഭരണങ്ങളും കൈക്കുലിയായി നൽകിയെന്ന്​ സി.ബി.​െഎ. ഉദ്യോഗസ്ഥർക്ക്​ സ്വർണ്ണാഭരണങ്ങളും വജ്രവും നൽകിയാണ്​ പി.എൻ.ബിയിൽ നീരവ്​ മോദി തട്ടിപ്പ്​ നടത്തിയതെന്നാണ്​ സൂചന.

ബാങ്കി​​​െൻറ ഫോറക്​സ്​ വിഭാഗത്തിൽ മാനേജറായി ജോലി നോക്കിയിരുന്ന യശ്വന്ത്​ ജോഷി നീരവ്​ മോദിയിൽ നിന്ന്​  60 ഗ്രാം തൂക്കം വരുന്ന രണ്ട്​ സ്വർണ്ണ നാണയങ്ങളും വജ്രാഭരണങ്ങളും കൈക്കൂലിയായി വാങ്ങിയെന്ന്​ സമ്മതിച്ചിട്ടുണ്ട്​. ​ നീരവ്​ മോദി നൽകിയ സ്വർണ്ണവും വജ്രവും ജോഷിയുടെ വീട്ടിൽ നിന്ന്  സി.ബി.​െഎ പിടിച്ചെടുത്തു. 

കേസുമായി ബന്ധ​െപട്ട്​ ഇതുവരെ 14 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും സി.ബി.​െഎ അറിയിച്ചു. തട്ടിപ്പിൽ ബന്ധ​മുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ ഒാഡിറ്റർമാരെ കഴിഞ്ഞ ദിവസം സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiPNB Scam
News Summary - Nirav Modi Bribed PNB Official With Gold Coins, Diamond Jewellery, CBI Tells Court-india news
Next Story