Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ര​വ് മോ​ദി​ക്കും...

നീ​ര​വ് മോ​ദി​ക്കും ചോ​ക്സി​ക്കുമെ​തി​രെ ജാമ്യമില്ലാ വാറൻറ്

text_fields
bookmark_border
നീ​ര​വ് മോ​ദി​ക്കും ചോ​ക്സി​ക്കുമെ​തി​രെ ജാമ്യമില്ലാ വാറൻറ്
cancel

മും​ബൈ: പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്കി​ല്‍ (പി.​എ​ന്‍.​ബി) നി​ന്ന് 12,700 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്ത് മു​ങ്ങി​യ ര​ത്ന​വ്യാ​പാ​രി​ക​ളാ​യ നീ​ര​വ് മോ​ദി​ക്കും അ​മ്മാ​വ​ന്‍ മെ​ഹു​ല്‍ ചോ​ക്സി​ക്കും എ​തി​രെ പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു. 

എ​ന്‍ഫോ​ഴ്സ്മ​​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റി​​​െൻറ (ഇ.​ഡി) അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​ത് ത​ട​യു​ന്ന പി.​എം.​എ​ല്‍.​എ നി​യ​മ കോ​ട​തി ജ​ഡ്ജി എം.​എ​സ്. അ​സ്മി​യാ​ണ് ശ​നി​യാ​ഴ്ച വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. 
സി.​ബി.​ഐ, ഇ.​ഡി അ​ട​ക്കം ഏ​ഴ് കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ കേ​സെ​ടു​ക്കും മു​മ്പ് ഇ​രു​വ​രും നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. 

ഫെ​ബ്രു​വ​രി 14 നാ​ണ് വാ​യ്പ​ത​ട്ടി​പ്പ് വെ​ളി​ച്ച​ത്താ​കു​ന്ന​ത്. ഇ​രു​വ​ര്‍ക്കും മൂ​ന്ന് ത​വ​ണ സ​മ​ന്‍സ് അ​യ​ച്ചെ​ങ്കി​ലും ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ത്തു​ക​േ​യാ പ്ര​തി​ക​രി​ക്കു​ക​േ​യാ ചെ​യ്തി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

അ​േ​ത​സ​മ​യം, ത​​​െൻറ പാ​സ്പോ​ർ​ട്ട്​ സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​തും വി​ദേ​ശ​ത്തെ വ്യാ​പാ​ര തി​ര​ക്കും ചൂ​ണ്ടി​ക്കാ​ട്ടി നീ​ര​വ് മോ​ദി ഇ.​ഡി​ക്ക് മെ​യി​ല്‍ അ​യ​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഇ.ഡിക്കെതിരെ നീരവ്​ മോദി ഹൈകോടതിയ​ിലേക്ക്​

ന്യൂഡൽഹി: നീരവ്​ മോദിക്കെതിരെ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ട്രേറ്റ്​ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്​ ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ​അഭിഭാഷകൻ വിജയ്​ അഗർവാൾ. 

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ്​ തനിക്കെതിരെ നടപടിയെടുത്തത്​. ത​​​​െൻറ മറുപടിക്ക്​ അവർ കാത്തുനിന്നില്ല. തനിക്ക്​ നിയമത്തി​​​​െൻറ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ്​ മോദി പ്രതികരിച്ചു.

വിദേശകാര്യ മന്ത്രാലയം ത​​​​െൻറ പാസ്​പോർട്ട്​ സസ്​പെൻഡ്​ ചെയ്യുകയും അന്വേഷണത്തിന്​ ഹാജരാകാനും അറിയിച്ചു. എന്നാൽ ഇതി​​​​െൻറ കാരണം വ്യക്​തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്​പോർട്ട്​ സസ്​പെൻഡ്​ ചെയ്​ത തീരുമാനം റദ്ദാക്കിയതായി അറിയിച്ചുവെന്നും നീരവ്​ മോദി കുട്ടിച്ചേർത്തു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEDNirav ModiPNB Scam
News Summary - nirav modhi pnb scam - india news
Next Story