സുപ്രീംകോടതിയിൽ ചരിത്രം കുറിച്ച് ഒമ്പത് ജഡ്ജിമാർ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു
text_fieldsസുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് ഹിമ കോഹ്ലി ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
ന്യൂഡൽഹി: രാജ്യത്തിെൻറ ചരിത്രത്തിലാദ്യമായി ഒമ്പത് പുതിയ സുപ്രീംകോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസ് എൻ.വി രമണ മുമ്പാകെ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. ഇതോടെ അയോധ്യ കേസിൽ വിശ്വഹിന്ദു പരിഷത്തിെൻറ രാംലല്ല വിരാജ്മാന് വേണ്ടി വാദിച്ചിരുന്ന മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ് നരസിംഹപരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്നതിന് വഴിയൊരുങ്ങി.
മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ അടക്കം മോദി സർക്കാറിന് അഭിമതരായവരെ മാത്രം ഉൾപ്പെടുത്തിയും ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് ആകിൽ ഖുറൈശി അടക്കം അനഭിമതരായ മുതിർന്നവരെ പോലും തഴഞ്ഞും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ കൊളീജിയം ശിപാർശ നൽകിയതോെടയാണ് രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കൂടുതൽ ജഡ്ജിമാരും വനിതാ ജഡ്ജിമാരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്ത് അധികാരമേൽക്കുന്നത്. സുപ്രീംകോടതി നിലവിൽ വന്ന സമയത്ത് എട്ടു ജഡ്ജിമാർ സത്യപ്രതിജഞ ചെയ്തതിെൻറ റെക്കോഡാണ് ചൊവ്വാഴ്ച പ്രതിജഞയോടെ ഭേദിക്കപ്പെട്ടത്. 2014ൽ മോദി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അഡീഷനൽ സോളിസിറ്റർ ജനറലായി നിയമിക്കപ്പെട്ട അഡ്വ. പി.എസ് നരസിംഹം ആരോഗ്യ കാരണങ്ങൾ ചുണ്ടിക്കാട്ടി 2018 ഡിസമ്പറിൽ രാജിവെക്കുന്നത് വരെ ആ പദവിയിൽ തുടർന്നു.
അയോധ്യകേസിൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമേക്ഷത്രമുയർത്താൻ വിശ്വഹിന്ദു പരിഷത്ത് കക്ഷിയാക്കിയ രാംലല്ല വിരാജ്മാന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായി. ഇൗ വാദം സ്വീകരിച്ച് ബാബരിഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത ചീഫ് ജസ്റ്റിസ് രഞജൻ ോഗഗോയിയെ മോദി സർക്കാർ രാജ്യസഭയിലെത്തിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിെൻറ കസേരയിലേക്ക് ആ കേസ് വാദിച്ച വക്കീലെത്തുന്നത്.
ഗമാക്കിയിരുന്നു. നിലവിലുള്ള സീനിയോറിറ്റി പ്രകാരം 2027 ഒക്ടോബർ 30ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേൽക്കുന്ന നരസിംഹം 2028 മെയ് വരെ തൽസ്ഥാനത്തുണ്ടാകും. അതേസമയം ഗുജറാത്ത് ഹൈകോടതിയിലായിരിക്കേ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് ആകിൽ ഖുറൈശിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുുള ശിപാർശയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
സത്യപ്രതിജഞ ചെയ്ത മൂന്ന് വനിതാ ജഡ്ജിമാരിൽ കർണാടക ഹൈകോടതിയിൽ നിന്നുള്ള ജസ്റ്റിസ് ബി.വി നാഗരത്ന, 2027 സെപ്റ്റംബറിൽ ജസ്റ്റിസ് ബി.വി നാഗരത്ന ഇന്ത്യയുടെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് ആകും. ചങ്ങനാശ്ശേരി മജിസ്ത്രേട്ട് കോടതിയിലെ ബെഞ്ച് ക്ലർക്കിെൻറ മകനാണ് കേരള ഹൈകോടതിയിൽ നിന്ന് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജഞ ചെയ്ത ജസ്റ്റിസ് രവികുമാർ. ഇവരെ കൂടാതെ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എസ് ഒാഖ, ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഹിമ കൊഹ്ലി, മദ്രാസ് ഹൈകോടതി ജഡ്ജി എം.എം സുന്ദരേഷ്, ഗുജറാത്ത് ൈഹേകാടതി ജഡ്ജി ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരും സത്യപ്രതിജഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

