ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ബവാനിൽ പടക്ക നിർമാണശാലക്ക് വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെ ബവാൻ വ്യവസായിക പാർക്കിലെ കാർപെറ്റ് ഫാക്ടറിലായിരുന്നു സംഭവം.
നിരവധി പേർ ഫാക്ടറി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യത. കാർപെറ്റ് ഫാക്ടറിയിൽ ചെറിയ തോതിൽ തീപിടിച്ചെങ്കിലും വൈകാതെ വ്യവസായിക പാർക്കിലെ മറ്റ് ഫാക്ടറികളിലേക്ക് പടരുകയായിരുന്നു. 12 യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമിത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെന്ന് അഗ്നിശമനസേന അറിയിച്ചു.
ഡിസംബർ 28ന് മുംബൈയിലെ റെസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തിൽ 11 വനിതകളടക്കം 14 പേർ മരിച്ചിരുന്നു. ജനുവരി എട്ടിന് ബംഗളൂരുവിലെ ബാർ കം റെസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് ജോലിക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ജനുവരി ആറിന് മുംബൈയിലെ സിനിവിസ്റ്റ സ്റ്റുഡിയോയിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു.