ക്രിസ്തുമതം സ്വീകരിച്ച ഒൻപത് പേരെ ഹിന്ദുവാക്കി; 'ഘർവാപസി' ചടങ്ങിൽ ബി.ജെ.പി എം.എൽ.എയുടെ അമ്മയും
text_fieldsചിത്രദുർഗ: കർണാടകയിലെ ബി.ജെ.പി എം.എൽ.എയും മുൻമന്ത്രിയുമായ ഗൂലിഹട്ടി ശേഖറിന്‍റെ അമ്മയടക്കമുള്ള ക്രിസ്തുമതത്തിലേക്ക് മതം മാറിയ ഒൻപത് പേരെ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിച്ചു. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവരെ വീണ്ടും ഹിന്ദുവാക്കിയത്.
തന്‍റെ അമ്മയടക്കമുള്ള ഒൻപത് പേരെ മതം മാറ്റിയത് നാലുവർഷം മുമ്പ് കേരളത്തിൽ വെച്ചാണെന്ന് ബി.ജെ.പി എം.എൽ.എ ആരോപിച്ചു. നേരത്തെയും ക്രിസ്ത്യൻ മിഷണറിമാർ മതം മാറ്റിയെന്ന് ആരോപിച്ച് ഗൂലിഹട്ടി ശേഖർ രംഗത്ത് വന്നിരുന്നു. തന്‍റെ അമ്മയെ ബ്രയിൻ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നായിരുന്നു ഹൊസദുഗ എം.എൽ.എ കൂടിയായ ഗൂലിഹട്ടി ശേഖറിൈന്റ ആരോപണം.
''ക്രിസ്ത്യൻ മിഷണറിമാർ ഹൊസദുർഗ നിയമസഭ മണ്ഡലത്തിൽ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവർ 18000 മുതൽ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവർ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവർ ഇപ്പോൾ നെറ്റിയിൽ കുങ്കുമം ചാർത്താൻ വിസമ്മതിക്കുകയാണ്. എന്‍റെ അമ്മയുടെ മൊബൈൽ റിങ്ടോൺ വരെ ക്രിസ്ത്യൻ പ്രാർഥന ഗീതമാക്കി. ഇപ്പോൾ വീട്ടിൽ പൂജ നടത്താൻ വരെ പ്രയാസമാണ്. അമ്മയോടെന്തെങ്കിലും പറഞ്ഞാൽ അവർ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണ്'' -ശേഖർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

